Tuesday, January 13, 2026
Mantis Partners Sydney
Home » ‘മറിയം സഹ രക്ഷകയല്ല, വിശ്വാസികളുടെ അമ്മയാണ്’ പരിശുദ്ധ മറിയത്തിന്റെ ശീർഷകങ്ങളിൽ വ്യക്തത വരുത്തി വത്തിക്കാൻ
'മറിയം സഹ രക്ഷകയല്ല, വിശ്വാസികളുടെ അമ്മയാണ്' പരിശുദ്ധ മറിയത്തിന്റെ ശീർഷകങ്ങളിൽ വ്യക്തത വരുത്തി വത്തിക്കാൻ

‘മറിയം സഹ രക്ഷകയല്ല, വിശ്വാസികളുടെ അമ്മയാണ്’ പരിശുദ്ധ മറിയത്തിന്റെ ശീർഷകങ്ങളിൽ വ്യക്തത വരുത്തി വത്തിക്കാൻ

by Editor

വത്തിക്കാൻ സിറ്റി: പരിശുദ്ധ കന്യകാമറിയത്തിന് നൽകുന്ന വിശേഷണങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്തി വത്തിക്കാൻ. ഏതെല്ലാം മരിയൻ ശീർഷകങ്ങളാണ് പൊതുവായി ഉപയോഗിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററി പ്രത്യേക രേഖ “മാത്തെർ പോപ്പുളി ഫിദെലിസ്” പ്രസിദ്ധീകരിച്ചു. 2025 നവംബർ 4-നാണ് ഈ പ്രഖ്യാപനം ഉണ്ടായത്. യേശു തന്റെ അമ്മയായ മറിയയിൽ നിന്ന് ജ്ഞാനവാക്കുകൾ കേട്ടിരിക്കാം, പക്ഷേ ലോകത്തെ ശിക്ഷയിൽ നിന്ന് രക്ഷിക്കാൻ അവൾ അവനെ സഹായിച്ചില്ലെന്ന് വത്തിക്കാൻ ഇന്നലെ പറഞ്ഞു. പോപ്പ് ലിയോ അംഗീകരിച്ച പുതിയ ഉത്തരവിൽ, വത്തിക്കാന്റെ ഉന്നത സിദ്ധാന്ത ഓഫീസ് ലോകത്തിലെ കത്തോലിക്കരോട് മറിയത്തെ ലോകത്തിന്റെ “സഹ-വീണ്ടെടുപ്പുകാരി” എന്ന് പരാമർശിക്കരുതെന്ന് നിർദ്ദേശിച്ചു. യേശു മാത്രമാണ് ലോകത്തെ രക്ഷിച്ചതെന്ന പുരാതന ഓർത്തഡോക്സ് സഭ വിശ്വാസം കത്തോലിക്കാ സഭ സ്വീകരിച്ചു.

വിശുദ്ധ ഗ്രന്ഥം, സഭാപിതാക്കന്മാർ, വേദപാരംഗതന്മാർ, പൗരസ്‌ത്യ പാരമ്പര്യ ഘടകങ്ങൾ, സമീപകാല പരിശുദ്ധ പിതാക്കന്മാരുടെ ചിന്തകൾ എന്നിവയാണ് ഈ രേഖയ്ക്ക് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്. രേഖയിൽ ചില മരിയൻ ശീർഷകങ്ങളെ വിശകലനം ചെയ്യുകയും ചില ഉപയോഗങ്ങൾക്കെതിരെ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്.

വിശ്വാസികളുടെ മാതാവ്, ആത്മീയ മാതാവ്, വിശ്വാസജനതയുടെ അമ്മ തുടങ്ങിയ ശീർഷകങ്ങൾ ഉപയോഗിക്കുന്നതിനെ രേഖ എതിർക്കുന്നില്ല, എന്നാൽ സഹരക്ഷക, മധ്യസ്ഥ, എന്നീ ശീർഷകങ്ങൾ യേശുക്രിസ്തുവിനു മാത്രമുള്ളതാണെന്നും, അതിനാൽ ഇത്തരം ശീർഷകങ്ങൾ പരിശുദ്ധ മറിയത്തെ വിളിക്കുന്നത് അനുചിതമാണെന്നു രേഖയിൽ പരാമർശിക്കുന്നു. കൃപകളുടെ മാതാവ്, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീർഷകങ്ങൾ ചില അർത്ഥത്തിൽ സ്വീകാര്യമെന്നു തോന്നാമെങ്കിലു ഇവയുടെ അർത്ഥവിശദീകരണങ്ങൾ ഏറെ അപകട സാധ്യതകൾ മുൻപോട്ടു വയ്ക്കുന്നുവെന്നു രേഖയിൽ പരാമർശിക്കുന്നു. ചില മരിയൻ ശീർഷകങ്ങൾ ശരിയായ വ്യാഖ്യാനത്തിലൂടെ വിശദീകരിക്കാൻ കഴിയുമെങ്കിലും അവ ഒഴിവാക്കുന്നതാണ് നല്ലതെന്ന് രേഖയിൽ എടുത്തു പറയുന്നു.

സഹരക്ഷക എന്ന പദം സിദ്ധാന്തപരവും അജപാലനപരവും എക്യുമെനിക്കൽ കാരണങ്ങളാലും രണ്ടാം വത്തിക്കാൻ കൗൺസിൽ ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ഏഴ് സന്ദർഭങ്ങളിലെങ്കിലും ഈ ശീർഷകം ഉപയോഗിച്ചതായി രേഖ ചൂണ്ടിക്കാണിക്കുന്നു. സഹരക്ഷക എന്ന ശീർഷകം ഉപയോഗിക്കുന്നതിനെതിരെ ഫ്രാൻസിസ് പാപ്പായും മൂന്നു പ്രാവശ്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വി. മേരിക്ക് “സഹ-വീണ്ടെടുപ്പുകാരി” എന്ന പദവി നൽകുന്നതിനെ പരേതനായ ഫ്രാൻസിസ് മാർപാപ്പ ശക്തമായി എതിർത്തു, ഒരു ഘട്ടത്തിൽ ആ ആശയത്തെ “മണ്ടത്തരം” എന്ന് വിളിച്ചു. പോപ്പ് ബെനഡിക്ട് പതിനാറാമനും ഈ പദവിയെ എതിർത്തു. ദൈവത്തിനും മനുഷ്യവർഗത്തിനും ഇടയിൽ വിശുദ്ധ എന്ന നിലയിൽ ഒരു മധ്യസ്ഥയായി വി മറിയമിനെ അംഗീകരിക്കാൻ പുതിയ വത്തിക്കാൻ നിർദ്ദേശം എടുത്തുകാണിക്കുന്നു.

Send your news and Advertisements

You may also like

error: Content is protected !!