Mantis Partners Sydney
Mantis Partners Sydney
Home » വെനിസ്വേലയിലെ അമേരിക്കൻ ഇടപെടൽ; ചൈനയുടെ സ്വാധീനം കുറയും, ഇന്ത്യൻ എണ്ണ കമ്പനികൾക്കു നേട്ടമാകും

വെനിസ്വേലയിലെ അമേരിക്കൻ ഇടപെടൽ; ചൈനയുടെ സ്വാധീനം കുറയും, ഇന്ത്യൻ എണ്ണ കമ്പനികൾക്കു നേട്ടമാകും

by Editor
Send your news and Advertisements

വെ​നി​സ്വേ​ല​ൻ പ്രസിഡന്റ് നികോളസ് മഡുറോയെ പിടികൂടിയതിനു പിന്നാലെ, രാജ്യത്തെ എ​ണ്ണ ശേ​ഖ​ര​ങ്ങൾ അ​മേ​രി​ക്ക വ​രു​തി​യി​ലാ​ക്കു​ന്ന​ത് ഇ​ന്ത്യ​ക്ക് ഗു​ണ​ക​ര​മാ​കു​മെ​ന്ന് വി​ല​യി​രു​ത്ത​ൽ. വെ​നി​സ്വേ​ല​ൻ ഹെ​വി ക്രൂ​ഡി​ന്റെ പ്ര​ധാ​ന സം​സ്ക​ര​ണ കേ​ന്ദ്ര​മാ​യി​രു​ന്നു ഇ​ന്ത്യ. കി​ഴ​ക്ക​ൻ വെ​നി​സ്വേ​ല​യി​ലെ സാ​ൻ ക്രി​സ്റ്റൊ​ബാ​ൽ എ​ണ്ണ​പ്പാ​ടം സം​യു​ക്ത​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് ഇ​ന്ത്യ​യു​ടെ ഒ.​എ​ൻ.​ജി.​സി വി​ദേ​ശ് ലി​മി​റ്റ​ഡാ​ണ്. എ​ന്നാ​ൽ, സാ​ങ്കേ​തി​ക​വി​ദ്യ, ഉ​പ​ക​ര​ണ​ങ്ങ​ൾ, സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം യു.​എ​സ് ഉ​പ​രോ​ധം​മൂ​ലം ത​ട​സ്സ​പ്പെ​ട്ട​തി​നാ​ൽ ഉ​ൽ​പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രു​ന്നു. 2020 വർഷത്തിൽ വെനസ്വേലയ്ക്ക് മേൽ യു.എസ് വിലക്ക് വന്നതോടെ ഇന്ത്യൻ എണ്ണക്കമ്പനികൾ വെനസ്വേലയിലെ വിപണിയിൽ നിന്ന് ‘എക്സിറ്റ്’ ചെയ്യുകയായിരുന്നു.

പുതിയ സാഹചര്യത്തിൽ വെനസ്വേലയിലെ ഓയിൽ ഫീൽഡുകളിൽ ഇന്ത്യൻ കമ്പനികൾക്ക് ഓപ്പറേഷൻസ് പുനഃസ്ഥാപിക്കാൻ സാധിച്ചേക്കുമെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു. ഇതോടെ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ഏകദേശം 1 ബില്യൺ ഡോളറുകളുടെ പേയ്മെന്റുകളാണ് റിക്കവർ ചെയ്യാൻ സാധിക്കുക. വെനസ്വേലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ കമ്പനികൾക്ക് ലഭിക്കാനുള്ള തുകയാണിത്. ഉ​പ​രോ​ധ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ചാ​ൽ, ഗു​ജ​റാ​ത്തി​ലെ ഒ.​എ​ൻ.​ജി.​സി​യു​ടെ എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ൽ​നി​ന്ന് റി​ഗു​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും സാ​ൻ ക്രി​സ്റ്റൊ​ബാ​ലി​ലേ​ക്ക് മാ​റ്റാ​ൻ ഒ.​എ​ൻ.​ജി.​സി​ക്ക് ക​ഴി​യു​മെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

അതുമാത്രമല്ല ഇന്ത്യൻ കമ്പനികൾക്ക് വെനസ്വേലയിലെ ക്രൂഡ് വിപണിയിൽ സാന്നിദ്ധ്യം വർധിപ്പിക്കാനും പുതിയ സാഹചര്യങ്ങൾ വഴിയൊരുക്കും. നി​ല​വി​ൽ വെ​നി​സ്വേ​ല​ൻ എ​ണ്ണ​യു​ടെ പ്ര​ധാ​ന ഗു​ണ​ഭോ​ക്താ​വ് ചൈ​ന​യാ​ണ്. അ​മേ​രി​ക്ക​ൻ ഇ​ട​പെ​ട​ലോ​ടെ എ​ണ്ണ വി​പ​ണി​യി​ൽ ചൈ​ന​ക്കു​ള്ള സ്വാ​ധീ​നം കു​റ​യു​ക​യും ഇ​ന്ത്യ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​ക​യും ചെ​യ്യും.

You may also like

error: Content is protected !!