ദുബായ്: ഇസ്ലാമാബാദ് ഇന്റർനാഷണൽ എയർപോർട്ടിന്‍റെ പ്രവർത്തന ചുമതല ഏറ്റെടുക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് യുഎഇ. 2025 ഓഗസ്റ്റ് മുതൽ ചർച്ചയിലുണ്ടായിരുന്ന വിമാനത്താവളം ഏറ്റെടുക്കല്‍ കരാർ ഇപ്പോൾ പൂർണമായും റദ്ദാക്കിയെന്നാണ് പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യയിലേക്കുള്ള അപ്രതീക്ഷിത സന്ദർശനത്തിന് പിന്നാലെയാണ് യുഎഇയുടെ പിന്മാറ്റം എന്നതാണ് ശ്രദ്ധേയം.
യുഎഇയും സൗദി അറേബ്യയും തമ്മില്‍ യെമന്‍ വിഷയത്തില്‍ രൂപപ്പെട്ട ഭിന്നതയും, പാക്കിസ്ഥാനും സൗദിയും തമ്മിലുള്ള ബന്ധവും യുഎഇയുടെ പിന്മാറ്റത്തിന് പിന്നിലുണ്ടെന്നാണ് നയതന്ത്ര വിദഗ്ധർ ചൂണ്ടികാട്ടുന്നത്. യെമൻ വിഷയത്തിലടക്കം ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നതകളുണ്ട്. പാക്കിസ്ഥാൻ സൗദി അറേബ്യയുമായി കൂടുതൽ അടുക്കുമ്പോൾ യു എ ഇ ഇന്ത്യയുമായി പുതിയ കരാറുകളിൽ ഏർപ്പെട്ടിരിക്കുകയാണ്. യുഎഇയ്ക്ക് പദ്ധതിയിൽ താൽപര്യം നഷ്ടപ്പെട്ടതും പ്രാദേശിക പങ്കാളിയെ കണ്ടെത്താൻ കഴിയാത്തതുമാണ് കരാർ റദ്ദാക്കാനുള്ള പ്രധാന കാരണമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
യുഎഇ പ്രസിഡന്‍റിന്‍റെ മൂന്ന് മണിക്കൂർ ഇന്ത്യാ സന്ദർശനം; നിർണ്ണായക കരാറുകൾ



