ഷാർജ: എക്‌സ്‌പോഷർ ഇന്റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒമ്പത് മത്സര വിഭാഗങ്ങളിലായി 162 രാജ്യങ്ങളിൽ നിന്നായി 10,000-ത്തിലധികം എൻട്രികൾ ഈ വർഷം മത്സരത്തിനുണ്ടായിരുന്നു.
മ്യാൻമർ ആസ്ഥാനമായുള്ള പ്യാഫ്യോ തെറ്റ്പയിംഗ്, തന്റെ “ദി ഫിഷിംഗ് ബോയ്‌സ്” എന്ന മനോഹരമായ ചിത്രത്തിന് മികവിനുള്ള പുരസ്‌കാരം നേടി. ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ (SGMB) സംഘടിപ്പിക്കുന്ന എക്‌സ്‌പോഷർ ഇന്റർനാഷണൽ ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ & അവാർഡുകൾ ഇത്തവണ മികച്ച പങ്കാളിത്തം നേടി.
ഡയറക്ടർ ജനറൽ താരിഖ് സഈദ് അല്ലായ്, ഡയറക്ടർ ആലിയ അൽ സുവൈദി എന്നിവർ അവാർഡുകൾ സമ്മാനിച്ചു. UAEയിലെ 18 വയസ്സിന് താഴെയുള്ള ഫോട്ടോഗ്രാഫർമാരുടെ വിഭാഗത്തിൽ “ഗാർഡിയൻസ് ഓഫ് ദി ഹൈവ്” എന്ന ചിത്രത്തിന് റിഥ്വേദ് ഗിരീഷ്‌കുമാർ പുരസ്‌കാരം നേടി. നഗര കാഴ്ചപ്പാടിനുള്ള അവാർഡിൽ തൻവീർ ഹസന്റെ “റീ-ഇമാജിൻ ദി സിറ്റി” റണ്ണറപ്പായി.
ഫോട്ടോഗ്രാഫിയിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും സാംസ്‌കാരിക വിനിമയം പരിപോഷിപ്പിക്കുകയും ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഈ അവാർഡുകൾ, സാങ്കേതിക മികവിനൊപ്പം ഫോട്ടോഗ്രാഫിയുടെ കഥ പറയുന്ന ശക്തമായ സ്വഭാവത്തെയും മുന്നോട്ട് കൊണ്ടുവരുന്നു.