Sunday, April 5, 2026
Home » കാണാതായ പൈലറ്റിനെ യുഎസ് സേന സുരക്ഷിതമായി പുറത്തെത്തിച്ചതായി ട്രംപ്; ഇറാനിൽ ശക്തമായ അമേരിക്കൻ ആക്രമണം
അമേരിക്ക ഇറാൻ ഇസ്രായേൽ യുദ്ധം

കാണാതായ പൈലറ്റിനെ യുഎസ് സേന സുരക്ഷിതമായി പുറത്തെത്തിച്ചതായി ട്രംപ്; ഇറാനിൽ ശക്തമായ അമേരിക്കൻ ആക്രമണം

by Editor
Send your news and Advertisements

വാഷിംഗ്‌ടൺ: ഇറാനിൽ തകർന്നു വീണ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി. പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം. വ്യോമസേനാ ഉദ്യോഗസ്ഥനെ യുഎസ് സേന സുരക്ഷിതമായി പുറത്തെത്തിച്ചതായി ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ കുറിച്ചു. ഞായറാഴ്ച പുലർച്ചെ നടത്തിയ പോസ്റ്റിൽ, “ഞങ്ങൾ അവനെ കിട്ടി!” (“WE GOT HIM!”) എന്ന വാക്കുകളോടെയാണ് അദ്ദേഹം ഈ ശുഭവാർത്ത പങ്കുവെച്ചത്. “അദ്ദേഹത്തിന് പരിക്കേറ്റു, പക്ഷേ അദ്ദേഹം സുഖമായിരിക്കുമെന്ന്” ട്രംപ് പറഞ്ഞു.

ഇറാൻ എഫ്-15 ജെറ്റ് വെടിവച്ചിട്ടതിന് ശേഷം രണ്ടാമത്തെ വ്യോമസേനാ ഉദ്യോഗസ്ഥനെയും യുഎസ് രക്ഷപ്പെടുത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഉദ്യോഗസ്ഥർ എല്ലായ്പ്പോഴും ഉദ്യോഗസ്ഥന്റെ സ്ഥാനം നിരീക്ഷിക്കുകയും ഡസൻ കണക്കിന് വിമാനങ്ങൾ അദ്ദേഹത്തെ വീണ്ടെടുക്കാൻ പരിശ്രമിച്ചുവെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും ധീരമായ ‘സെർച്ച് ആൻഡ് റെസ്ക്യൂ’ ഓപ്പറേഷനുകളിൽ ഒന്നിലൂടെയാണ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തിയതെന്ന് ട്രംപ് വിശേഷിപ്പിച്ചു.

ഇറാൻ സൈന്യം വിമാനം വെടിവച്ചിട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച കാണാതായ F–15E സ്ട്രൈക്ക് ഈഗിളിലെ രണ്ട് അംഗങ്ങളിൽ ഒരാളായ കേണൽ റാങ്കിലുള്ള ആയുധ സംവിധാന ഉദ്യോഗസ്ഥനെയാണ് ഇപ്പോൾ രക്ഷപെടുത്തിയിരിക്കുന്നത്. തകർന്നുവീണ F-15E യുദ്ധവിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ വെള്ളിയാഴ്ച തന്നെ രക്ഷപ്പെടുത്തിയിരുന്നു. ഇപ്പോൾ രക്ഷപ്പെടുത്തിയത് രണ്ടാമത്തെ ഉദ്യോഗസ്ഥനെയാണ്.

ഇറാൻ പൈലറ്റിനെ കണ്ടെത്താൻ പാരിതോഷികങ്ങൾ പ്രഖ്യാപിക്കുകയും അമേരിക്കൻ ഹെലികോപ്റ്ററുകൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്യുന്നതിനിടയിലാണ് അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് ഈ സൈനിക നീക്കം വിജയകരമായി പൂർത്തിയാക്കിയത്. ഇന്ന് ഇറാനിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും നേതൃത്വത്തിൽ അതീവ ഗുരുതരമായ സൈനിക നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇറാനിലെ മഹ്ഷഹർ പെട്രോകെമിക്കൽ മേഖലയിൽ നടന്ന അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 170-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ഇറാനിൽ നടത്തിയ ശക്‌തമായ ആക്രമണത്തിൽ ഉന്നത സൈനിക നേതാക്കളെ വധിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഈ അവകാശവാദം ഉന്നയിച്ചത്. ആക്രമണത്തിൻ്റെ വിഡിയോയും പങ്കുവച്ചു. “ ഇറാനെ മോശമായും വിവേകമില്ലാതെയും നയിച്ച നിരവധി സൈനിക നേതാക്കൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു”-ട്രംപ് പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ അമേരിക്കയുമായി കരാറിലെത്തിയില്ലെങ്കിൽ ഇറാനുമേൽ നരകം പെയ്‌തിറങ്ങുമെന്ന് ട്രംപ് അന്ത്യശാസനം നൽകിയിരുന്നു.

ഇറാന് ട്രംപിന്റെ അന്ത്യശാസനം; 48 മണിക്കൂറിനുള്ളിൽ ഹോർമുസ് തുറക്കണം; യു എസിനു ‘വലിയ സർപ്രൈസ്’ വരുന്നുണ്ടെന്ന് ഇറാൻ.

You may also like

error: Content is protected !!