Mantis Partners Sydney
Friday, February 27, 2026
Mantis Partners Sydney
Home » മാസപ്പിറവി കണ്ടു; ഇന്ന് റബീഉല്‍ അവ്വല്‍ ഒന്ന്; നബിദിനം സെപ്റ്റംബർ 5-ന്
മാസപ്പിറവി കണ്ടു; തിങ്കളാഴ്ച റബീഉല്‍ അവ്വല്‍ ഒന്ന്; നബിദിനം

മാസപ്പിറവി കണ്ടു; ഇന്ന് റബീഉല്‍ അവ്വല്‍ ഒന്ന്; നബിദിനം സെപ്റ്റംബർ 5-ന്

by Editor
Send your news and Advertisements

കോഴിക്കോട്: കാപ്പാട് റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇന്ന് (തിങ്കൾ) റബീഉൽ അവ്വൽ ഒന്നും നബിദിനം സെപ്റ്റംബർ അഞ്ചിനും (വെള്ളിയാഴ്‌ച) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്‌ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് കുടിയായ കോഴിക്കോട് ഖാസി സയ്യിദ് നാസർഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.

മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം അഥവാ മീലാദുന്നബി. ക്രിസ്തുവര്ഷം 571 ഏപ്രിൽ 21 ന് പുലർച്ചെ അടുത്ത സമയത്താണ് മുഹമ്മദ് നബി ജനിച്ചത്. മുഹമ്മദ് നബി മരണപ്പെട്ടതും അറുപത്തിമൂന്നാം വയസ്സിൽ ഇതെ ദിവസം തന്നെയാണ്. ഹിജ്ര വർഷം റബീഉൽ അവ്വൽ 12-നാണ് നബിദിനം.

You may also like

error: Content is protected !!