കണ്ണൂരില്‍ സിപിഐഎമ്മിനെ ഞെട്ടിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാര്‍ട്ടിവിട്ടു. . വേണ്ടിവന്നാല്‍ താന്‍ തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പറഞ്ഞ അദ്ദേഹം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും വർഗീയ കക്ഷികളുടെ പിന്തുണ സ്വീകരിക്കില്ലെന്നും പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്. മൂന്നു തവണ എംഎല്‍എ ആയതിന് ശേഷം നാലാം തവണ ആ കസേരയില്‍ ഭാര്യയെ ഇരുത്തുന്നത് ശരിയല്ല. ഭാര്യയെ സ്ഥാനാര്‍ഥി ആക്കിയതിന്റെ പിന്നില്‍ അഴിമതി നടത്താനാണെന്നും ടി കെ ഗോവിന്ദന്‍ ആരോപിച്ചു.
പാര്‍ട്ടിയില്‍ ഇതുവരെ ഇല്ലാത്ത ചില പ്രവണതകള്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ടെന്നും നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയം വന്നപ്പോള്‍ പാര്‍ട്ടിയുടെ സംഘടന രീതിക്ക് ചേരാത്ത, മൊറാലിറ്റിക്ക് ചേരാത്ത കാര്യങ്ങള്‍ ആണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. അവസാന കാലത്ത് ഈ നീതികേടിന് കൂട്ടുനില്‍ക്കാന്‍ തയ്യാറല്ലെന്നും അതുകൊണ്ട് ആണ് പുറത്ത് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ പാര്‍ട്ടിയെ തിരുത്തട്ടെ. ഇതില്‍ പ്രതിഷേധിച്ച് വേണ്ടി വന്നാല്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ സ്വതന്ത്രമായി മത്സരിക്കും. പാര്‍ലിമെന്ററി വ്യാമോഹം തനിക്കില്ല. ഇന്നുവരെ ഒരു നേതാവിന്റെ അടുത്തും പോയിട്ടില്ല – അദ്ദേഹം വ്യക്തമാക്കി.
ഒരാളെ സ്ഥാനാര്‍ഥിയാക്കാന്‍ എത്രമാത്രം ആസൂത്രിതമായാണ് ശ്രമിച്ചിട്ടുള്ളതെന്ന് മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു. തളിപ്പറമ്പില്‍ എന്‍ സുകന്യയെ എന്തുകൊണ്ട് മത്സരിപ്പിച്ചു കൂടാ എന്ന ചോദ്യവും വന്നു. എല്ലാ അഭിപ്രായങ്ങളും മേല്‍കമ്മിറ്റിക്ക് കൊടുക്കാമെന്നു എം വി ജയരാജന്‍ പറഞ്ഞു. പക്ഷെ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലേക്ക് പോയത് ഒറ്റ പേര് മാത്രമാണ്. ശ്യാമളയുടെ പേര്. സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരു പേര് മാത്രം വന്നപ്പോള്‍ അത് അംഗീകരിക്കപ്പെട്ടു. അത് സെക്രട്ടറിയേറ്റിലേക്ക് വന്നു. മണ്ഡലം കമ്മിറ്റിയില്‍ എം വി ജയരാജന്‍, പി ജയരാജനെയും തന്നെയും ചുമതലക്കരാക്കി. എന്നെ ആക്കേണ്ട എന്ന് ഞാന്‍ പറഞ്ഞു. ഈ നയത്തോട് എനിക്ക് എതിര്‍പ്പുണ്ടെന്ന് എം വി ഗോവിന്ദനോട് തന്നെ പറഞ്ഞു. മൂന്ന് തവണ എംഎല്‍എ ആയിട്ട് നാലാം തവണ ആ കസേരയില്‍ ഭാര്യയെ ഇരുത്തുന്നത് ശരിയല്ലെന്ന് ഞാന്‍ പറഞ്ഞു. അതിന്റെ അര്‍ഥം നാലാമത്തും താന്‍ ആയിരിക്കണം എന്ന എം വി ഗോവിന്ദന്റെ നിലപാടാണ്. ജില്ലാ കമ്മിറ്റിയിലും പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. മണ്ഡലം കമ്മിറ്റിയില്‍ മൂന്ന് പേരൊഴികെ ബാക്കി എല്ലാവരും രൂക്ഷ വിമര്‍ശനമുയര്‍ത്തി. എം വി ഗോവിന്ദനെ ഇരുത്തിക്കൊണ്ടായിരുന്നു വിമര്‍ശനം. എല്ലായിടത്തും വിമര്‍ശനം ഉണ്ടായപ്പോഴും സ്ഥാനാര്‍ഥി മാറുമെന്ന് കരുതി. ഈ സാഹചര്യത്തില്‍ ആണ് ഈ പാര്‍ട്ടിയില്‍ ഇനി പ്രവര്‍ത്തിക്കാന്‍ ഇല്ലെന്ന നിലപാട് എടുത്തത് – അദ്ദേഹം പറഞ്ഞു.
വണങ്ങി നില്‍ക്കണോ പുറത്തു പോകണോ എന്ന് കുറെ ആലോചിച്ചു. അനീതിയെ ചെറുക്കുന്നിലെങ്കില്‍ തളിപ്പറമ്പില്‍ പാര്‍ട്ടി ഇല്ലാതാകും. മണ്ഡലത്തിന്റെ ചാര്‍ജ് വഹിക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിട്ടുപോലും തളിപ്പറമ്പില്‍ നടന്ന ഹാപ്പിനെസ്സ് ഫെസ്റ്റിന്റെ കാര്യം പോലും എന്നോട് പറഞ്ഞിട്ടില്ല. എംവി ഗോവിന്ദന്‍ തനിക്ക് ഇഷ്ടമുള്ള ആളുകളെ വിളിച്ചു കോടി കണക്കിന് രൂപ ചെലവ് വരുന്ന പരിപാടി നടത്തുന്നു. ഇതൊന്നും എവിടെയും ചര്‍ച്ച ചെയ്യുന്നില്ല – അദ്ദേഹം പറഞ്ഞു.
ആന്തൂരിലെ സാജന്റെ മരണത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ശ്യാമള ടീച്ചര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പോലും പറ്റാത്ത സാഹചര്യം ആയിരുന്നു. അന്വേഷിച്ച് ഉചിതമായി നടപടി എടുക്കുമെന്ന് പൊതുയോഗത്തില്‍ പറഞ്ഞതിന്റെ പേരില്‍ താന്‍ നോട്ടപ്പുള്ളി ആയി. താന്‍ നഗരസഭ ചെയര്‍പേഴ്‌സന്റെ കസേരയില്‍ ഇരിക്കുന്നുണ്ടെങ്കില്‍ സാജന് അനുമതി കൊടുക്കില്ലെന്ന് പറഞ്ഞത് കൊണ്ടാണ് സാജന്‍ ആത്മഹത്യ ചെയ്തത്. ഈ പാര്‍ട്ടിയില്‍ ഒരു കാലത്തും ഉണ്ടാവാന്‍ പാടില്ലാത്ത പ്രവണത തളിപ്പറമ്പില്‍ ഉണ്ടായിരിക്കുന്നു – ഗോവിന്ദന്‍ പറഞ്ഞു.
കെഎസ്എഫിലൂടെയാണ് ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 19 വയസ് കഴിയുമ്പോള്‍ തന്നെ സ്‌കൂളില്‍ അധ്യാപകനായി ജോയിന്‍ ചെയ്തു. ഞാന്‍ പക്ഷെ എന്നിട്ടും രാഷ്ട്രീയപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡിവൈഎഫ്‌ഐയുടെ ആദ്യ രൂപമായ കെഎസ്‌വൈഎഫിന്റെ തളിപ്പറമ്പ് താലൂക്ക് സെക്രട്ടറിയായിരുന്നു 25-ാമത്തെ വയസില്‍. അടിയന്തരാവസ്ഥ സമയത്ത് ഒരാളും രാഷ്ട്രീയത്തിലേക്ക് കടന്നുവരാന്‍ മടിക്കുന്ന സമയമാണ്. ആ കാലത്ത് രാഷ്ട്രീയപ്രവര്‍ത്തനത്തിന് ആരും മുതിരില്ല. പിന്നീട് ഏരിയാ കമ്മിറ്റിയില്‍ അംഗമായി. ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറിയായി. മുപ്പതാം വയസിലാണ് ഏരിയാ സെക്രട്ടറിയായത്. ഇത്രയും കാലം പാര്‍ട്ടി ഏരിയാ സെക്രട്ടറിയായ ആള്‍ വേറെയുണ്ടാകില്ല. 25 വര്‍ഷക്കാലം ഞാന്‍ ഏരിയാ സെക്രട്ടറിയായിരുന്നു. സംഘടനാരംഗത്ത് ഇത്രയധികം കാലം പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. ഇപ്പോള്‍ കടുത്ത തീരുമാനത്തിലേക്ക് കടക്കുകയാണ് എന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു.
സിപിഐഎം വിട്ട കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ വര്‍ഗവഞ്ചകനാണെന്ന് കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം വി ജയരാജന്‍ പറഞ്ഞു. ടി കെ ഗോവിന്ദന്‍മാഷ് വര്‍ഗ വഞ്ചകനായും യുഡിഎഫിന്റെ പിന്തുണ തേടുമെന്ന് പറഞ്ഞതോടെ രാഷ്ട്രീയ വഞ്ചകനായും മാറിയെന്ന് എം വി ജയരാജന്‍ പറഞ്ഞു. 60 വര്‍ഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് തന്നെ വളര്‍ത്തിയതെന്ന് തിരിച്ചറിയുമെങ്കില്‍ ഇത്തരമൊരു വര്‍ഗ വഞ്ചനയും രാഷ്ട്രീയ വഞ്ചനയും അദ്ദേഹം കാണിക്കില്ലായിരുന്നുവെന്നും ഇത്തരം ആളുകളെ ജനം തിരിച്ചറിയുകയും അവര്‍ക്കെതിരെ അണിനിരക്കുകയും ചെയ്യുമെന്നും എം വി ജയരാജന്‍ പറഞ്ഞു.
Kerala Assembly Election 2016: Candidates >>
സിപിഐ നേതാവും നാട്ടിക എംഎൽഎയുമായ ശ്രീ സി സി മുകുന്ദൻ ബിജെപിയിൽ ചേർന്നു; തിരഞ്ഞെടുപ്പിൽ മത്സരിക്കും


