Saturday, November 29, 2025
Mantis Partners Sydney
Home » അര്‍ജുന്‍ സര്‍ജ- ഐശ്വര്യ രാജേഷ് ചിത്രം ‘തീയവർ കുലൈ നടുങ്ക’; ട്രെയിലർ റിലീസ് ആയി
അര്‍ജുന്‍ സര്‍ജ- ഐശ്വര്യ രാജേഷ് ചിത്രം 'തീയവർ കുലൈ നടുങ്ക'; ട്രെയിലർ റിലീസ് ആയി

അര്‍ജുന്‍ സര്‍ജ- ഐശ്വര്യ രാജേഷ് ചിത്രം ‘തീയവർ കുലൈ നടുങ്ക’; ട്രെയിലർ റിലീസ് ആയി

by Editor

അര്‍ജുന്‍ സര്‍ജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തീയവർ കുലൈ നടുങ്ക’യുടെ ട്രെയിലർ റിലീസ് ആയി. ജിഎസ് ആര്‍ട്‌സിന്റെ ബാനറില്‍ ജി. അരുള്‍കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ക്രൈം ത്രില്ലറായൊരുക്കിയ ചിത്രം പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒന്നായിരിക്കുമെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ആക്ഷന്‍, സ്‌റ്റൈല്‍, വൈകാരികത എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്ലര്‍ കാണിച്ചുതരുന്നു. നവംബര്‍ 21-ന് ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിൽ ഗുഡ് സെലക്ഷൻ റിലീസ് എന്ന് വിതരണത്തിന് എത്തിക്കുന്നത്.

നേരത്തെ പുറത്തു വന്ന, ചിത്രത്തിന്റെ ടീസറും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന, ഏറെ ട്വിസ്റ്റുകള്‍ നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസറും ട്രെയിലറും നല്‍കുന്ന സൂചന. അര്‍ജുന്‍ സര്‍ജയുടെ ആക്ഷന്‍ മികവും ഐശ്വര്യ രാജേഷിന്റെ അഭിനയ മികവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറുമെന്നും ട്രെയ്ലര്‍ കാണിച്ചു തരുന്നുണ്ട്. ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കൊപ്പം വൈകാരിക തീവ്രമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തിന്റെ മികവായി മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

സംവിധായകന്‍ ലോകേഷ് കനകരാജ് പുറത്തു വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മികച്ച പ്രതികരണമാണ് നേടിയത്. ‘ബ്ലഡ് വില്‍ ഹാവ് ബ്ലഡ്’ എന്ന ടാഗ്ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തു വന്നത്. ബിഗ് ബോസ് ഫെയിം അഭിരാമി, രാംകുമാര്‍, ജി.കെ. റെഡ്ഡി, പി.എല്‍. തേനപ്പന്‍, ലോഗു, എഴുത്തുകാരനും നടനുമായ വേല രാമമൂര്‍ത്തി, തങ്കദുരൈ, പ്രാങ്ക്സ്റ്റര്‍ രാഹുല്‍, ഒ.എ.കെ. സുന്ദര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനതാരങ്ങള്‍.

കോ പ്രൊഡ്യൂസര്‍: ബി. വെങ്കിടേശന്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍: രാജ ശരവണന്‍, ഛായാഗ്രഹണം: ശരവണന്‍ അഭിമന്യു, സംഗീതം: ഭരത് ആശീവാഗന്‍, എഡിറ്റിങ്: ലോറന്‍സ് കിഷോര്‍, ആര്‍ട്ട്: അരുണ്‍ശങ്കര്‍ ദുരൈ, ആക്ഷന്‍: കെ. ഗണേഷ് കുമാര്‍, വിക്കി, ഡയലോഗ്: നവനീതന്‍ സുന്ദര്‍രാജന്‍, വരികള്‍: വിവേക്, തമിഴ് മണി, എം.സി. സന്ന, വസ്ത്രാലങ്കാരം: കീര്‍ത്തി വാസന്‍, വസ്ത്രങ്ങള്‍: സെല്‍വം, മേക്കപ്പ്: കുപ്പുസാമി, പ്രൊഡക്ഷന്‍ എക്‌സികുട്ടീവ്: എം. സേതുപാണ്ഡ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പി. സരസ്വതി, സ്റ്റില്‍സ്: മിലന്‍ സീനു, പബ്ലിസിറ്റി ഡിസൈന്‍: ദിനേശ് അശോക്, വാർത്താ പ്രചരണം: പി. ശിവപ്രസാദ്

Send your news and Advertisements

You may also like

error: Content is protected !!