Sunday, August 31, 2025
Mantis Partners Sydney
Home » മെൽബണിലെ പള്ളോട്ടൈൻ കോളജ് സീറോമലബാർ രൂപത ഏറ്റെടുത്തു
മെൽബണിലെ പള്ളോട്ടൈൻ കോളജ് സീറോമലബാർ രൂപത ഏറ്റെടുത്തു

മെൽബണിലെ പള്ളോട്ടൈൻ കോളജ് സീറോമലബാർ രൂപത ഏറ്റെടുത്തു

by Editor

മെൽബൺ: ആറ് പതിറ്റാണ്ടായി പള്ളോട്ടൈൻ സന്ന്യാസസമുഹത്തിന്റെ കീഴിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്‌ഥാപനവും അനുബന്ധ സംവിധാനങ്ങളും മെൽബൺ സീറോമലബാർ രൂപത ഏറ്റെടുക്കുന്നു. സാന്തോം ഗ്രോവ് എന്നു നാമകരണം ചെയ്യുന്ന കേന്ദ്രം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ജൂലൈ 11-ന് ഉച്ചകഴിഞ്ഞ് രണ്ടിന് വെഞ്ചരിക്കും. മെൽബൺ ബിഷപ് മാർ ജോൺ പനന്തോട്ടത്തിൽ, രൂപതയുടെ പ്രഥമ ബിഷപ് മാർ ബോ‌സ്കോ പുത്തൂർ, വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ റവ ഡോ. സിജീഷ് പുല്ലൻകുന്നേൽ, രൂപതയിലെ വൈദികർ, വിശ്വാസികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരിക്കും.

മെൽബൺ സിറ്റിയിൽനിന്ന് അറുപത്തിയഞ്ച് കിലോമീറ്റർ അകലെ യാരാ റേൻജ്‌സ് കൗൺസിലിന്റെ പരിധിയിൽ മൗണ്ട് ഡോണ ബുവാങ്ങിൻ്റെ താഴ്വ‌രയിലാണ് ഇരുനൂറ് ഏക്കറിൽ അധികം വിസ്‌ത്യതിയിലുള്ള ഈ കേന്ദ്രം. മലമുകളിൽ സ്ഥാപിതമായിരിക്കുന്ന കുരിശടി, മുന്നൂറോളം ആളുകൾക്ക് ഒരേ സമയം വിശുദ്ധ കുർബാനയിൽ സംബന്ധിക്കുവാനുള്ള ചാപ്പൽ, എഴുപതിൽ പരം വിദ്യാർഥികൾക്കു പങ്കെടുക്കാവുന്ന ക്യാമ്പ് സൈറ്റ്, എഴുപതോളം മുറികളിലായി ഇരുനൂറോളം ആളുകൾ ക്ക് താമസത്തിനുള്ള സൗകര്യം, നൂറിൽപ്പരം ആളുകൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന ഹാൾ, നിശബ്ദമായി പ്രാർഥിക്കുവാനും ധ്യാനിക്കുവാനും ഉതകുന്ന നിരവധി സൗകര്യങ്ങൾ എന്നിവയെല്ലാം ഈ കേന്ദ്രത്തിലുണ്ട്.

ഈ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വഴി പള്ളോട്ടൈൻ സമൂഹം നൽകിയ സേവനങ്ങൾക്ക് മെൽബൺ ബിഷപ് മാർ ജോൺ പനന്തോട്ടത്തിൽ നന്ദി അറിയിച്ചു. ഈ സ്ഥാപനത്തിന്റെ പൈതൃകവും ലക്ഷ്യങ്ങളും മെൽബൺ രൂപതയുടെ സാന്തോം ഗ്രോവ് വഴി വരും തലമുറകൾക്കും അനുഭവയോഗ്യമാകുമെന്നും ബിഷപ് പറഞ്ഞു. രൂപതാതലത്തിലുള്ള ധ്യാനങ്ങൾക്കും യുവജന ക്യാമ്പുകൾക്കും ട്രെയിനിംഗ് പ്രോഗ്രാമുകൾക്കും സാന്തോം ഗ്രോവ് ഒരു വലിയ മുതൽക്കൂട്ടായിരിക്കുമെന്ന് വി കാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി അറിയിച്ചു.

Send your news and Advertisements

You may also like

error: Content is protected !!