Sunday, August 31, 2025
Mantis Partners Sydney
Home » ഡോ ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് സർവേ; മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കും എന്ന് സണ്ണി ജോസഫ്
ഡോ ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് സർവേ; മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കും എന്ന് സണ്ണി ജോസഫ്

ഡോ ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് സർവേ; മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കും എന്ന് സണ്ണി ജോസഫ്

by Editor

ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യൻ എന്ന സർവേയോട് പ്രതികരിച്ച്‌ സണ്ണി ജോസഫ് . ഇതിൽ നിന്ന് UDF അധികാരത്തിൽ വരുമെന്ന് സമ്മതിച്ചല്ലോ. മുഖ്യമന്ത്രിയെ യുഡിഎഫ് പിന്നീട് തീരുമാനിക്കും. മുഖ്യമന്ത്രിയാകാൻ ആർക്കും ആഗ്രഹിക്കാം. പാർട്ടിക്ക് സംസ്ഥാനത്തിന് രാജ്യത്തിന് ഉചിതമാകുന്ന രീതിയിൽ മുഖ്യമന്ത്രിയെ നിർണയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തരൂര്‍ യോഗ്യനാണോ എന്ന ചോദ്യത്തിന് ‘മുഖ്യമന്ത്രിയാകാന്‍ ആരാണ് അയോഗ്യന്‍’ എന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. കേരളത്തില്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുള്ളതായാണ് ശശി തരൂര്‍ പങ്കുവെച്ച സര്‍വേയുടെ ഫലത്തിലുള്ളത്. സ്വകാര്യ ഗവേഷണ സംവിധാനമായ വോട്ട് വൈബ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യമുള്ളത്.

കഴിഞ്ഞ ദിവസം ഡോ ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന സർവേ പുറത്തുവന്നിരുന്നു. യുഡിഎഫിൽ ഒരു വിഭാഗത്തിന്റെ പിന്തുണ ശശി തരൂരിനാണ്. 28 ശതമാനം പേരുടെ പിന്തുണ തനിക്കുണ്ടെന്ന് ശശി തരൂർ പറഞ്ഞു. അദ്ദേഹം തന്നെയാണ് വാർത്ത എക്‌സിലൂടെ പങ്കുവച്ചത്. കേരള വോട്ട് വൈബ് നടത്തിയ സർവേയിലാണ് ശശി തരൂരിന് പിന്തുണ ലഭിച്ചത്. യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതൽ പേർ പിന്തുണക്കുന്നതെന്ന സർവേ റിപ്പോർട്ടാണ് ശശി തരൂർ പങ്കുവച്ചത്. 28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് വോട്ട് വൈബ് സർവേയിൽ പറയുന്നത്. 27 ശതമാനം പേർ യുഎഡിഎഫിൽ ആരാകും മുഖ്യമന്ത്രിയെന്നതിൽ അനിശ്ചിതത്വമെന്നും അഭിപ്രായപ്പെടുന്നുണ്ട്. വി ഡി സതീശനെ 15.4 ശതമാനം പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത്.

കേരളത്തില്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുള്ളതായി സര്‍വേ ഫലം. സര്‍വേയില്‍ പങ്കെടുത്തവരില്‍ 47.9 ശതമാനം പേര്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടിപ്പിക്കുന്നു. 18 മുതല്‍ 24 വയസ്സുള്ളവരില്‍ 37 ശതമാനം പേരും 55 വയസ്സിന് താഴെയുള്ളവരില്‍ 45 ശതമാനം പേരും ശക്തമായ ഭരണവിരുദ്ധ വികാരമുള്ളവരാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 62 ശതമാനം പേര്‍ അവരുടെ സിറ്റിംഗ് എംഎല്‍എമാര്‍ക്ക് വോട്ട് ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ല. 23 ശതമാനം പേര്‍ മാത്രമേ അവര്‍ക്ക് വീണ്ടും വോട്ട് ചെയ്യാന്‍ താല്‍പര്യപ്പെടുന്നുള്ളൂ. 24 ശതമാനം പേർ എൽഡിഎഫിൻ്റെ മുഖ്യമന്ത്രിയായി കെകെ ശൈലജ വരണമെന്നും താൽപര്യപ്പെടുന്നു. 17.5 ശതമാനം പേരുടെ പിന്തുണ മാത്രമാണ് പിണറായിക്കുള്ളത്. 41.5 ശതമാനം പേർ എൽഡിഎഫിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടുന്നുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!