116
ബ്രിസ്‌ബേൻ: സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ഇടവകയുടെ ഈ വർഷത്തെ ഓണം വർണ്ണാഭമായി ആഘോഷിച്ചു. സെപ്റ്റംബർ 6-ാം തീയതി നടത്തപ്പെട്ട ആഘോഷ പരിപാടികൾക്ക് ഇടവക ഭരണസമിതി നേതൃത്വം നൽകി. ഇടവകയിലെ മുഴുവൻ കുടുംബങ്ങളുടെയും സാന്നിധ്യ സഹായ സഹകരണങ്ങളോടെ വിവിധ കലാപരിപാടികൾ, തിരുവാതിര, കായിക മത്സരങ്ങൾ, നറുക്കെടുപ്പ്, സമ്മാനദാനം, ഓണസദ്യ എന്നിവ സംഘടിപ്പിക്കപ്പെട്ടു.