Mantis Partners Sydney
Friday, March 20, 2026
Mantis Partners Sydney
Home » ഷിബു ആൻഡ്രൂസ് ഹൃദയാഘാതത്തെ തുടർന്ന് ന്യൂസിലാൻഡിലെ ഹാമിൽട്ടണിൽ അന്തരിച്ചു.
ഷിബു ആൻഡ്രൂസ് ഹൃദയാഘാതത്തെ തുടർന്ന് ന്യൂസിലാൻഡിലെ ഹാമിൽട്ടണിൽ അന്തരിച്ചു.

ഷിബു ആൻഡ്രൂസ് ഹൃദയാഘാതത്തെ തുടർന്ന് ന്യൂസിലാൻഡിലെ ഹാമിൽട്ടണിൽ അന്തരിച്ചു.

by Editor
Send your news and Advertisements

തൊടുപുഴ സ്വദേശി ഷിബു ആൻഡ്രൂസ് ഹൃദയാഘാതത്തെ തുടർന്ന് ന്യൂസിലാൻഡിലെ ഹാമിൽട്ടണിൽ അന്തരിച്ചു. 49 വയസ്സായിരുന്നു. ഹാമിൽട്ടൺ കേരള സമാജം അംഗമായ ഷിബു അവിടുത്തെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

ന്യൂസിലാൻഡിൽ നിർമ്മിച്ച ആദ്യ മലയാള ചലച്ചിത്രമായ “പപ്പ” യുടെ സംവിധായകനാണ്. വേറെയും ഹൃസ്വചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ജനപ്രിയ റീലുകൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് സാമൂഹ്യ മാധ്യമ രംഗത്തും ശ്രദ്ധേയനായിരുന്നു ഷിബു.

കല്ലാനിക്കൽ സ്ക്കൂൾ, മൂലമറ്റം സെന്റ് ജോസഫ്സ് കോളജ്, തൊടുപുഴ ന്യൂമാൻ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷിബു ദീർഘനാളായി ന്യൂസിലാൻഡിലായിരുന്നു താമസവും ജോലിയും. തൊടുപുഴ ന്യൂമാൻ കോളേജിൽ മുൻപ് ആർട്സ് കബ്ബ് സെക്രട്ടറിയായിരുന്നു. ഷിബുവിന്റെ അപ്രതീക്ഷിത വിയോഗം ഹാമിൽട്ടൻ മലയാളികളെയും നാട്ടിലെ സുഹൃത്തുക്കളെയും വീട്ടുകാരെയും സങ്കടകടലിലാഴ്ത്തി.

You may also like

error: Content is protected !!