Mantis Partners Sydney
Sunday, March 15, 2026
Mantis Partners Sydney
Home » യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സബലേങ്കയ്‌ക്ക്
യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സബലേങ്കയ്‌ക്ക്

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സബലേങ്കയ്‌ക്ക്

by Editor
Send your news and Advertisements

യുഎസ് ഓപ്പൺ ടെന്നിസ് വനിതാവിഭാഗത്തിൽ കിരീടം നിലനിർത്തി അരീന സബലേങ്ക. ഫൈനലിൽ അമേരിക്കയുടെ അമാൻഡ അനിസിമോവയെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാംപ്യനുമായ സബലേങ്ക വനിതാ സിംഗിൾസ് ചാംപ്യനായത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സബലേങ്കയുടെ ജയം. സ്കോർ 6-3, 7-6. സബലേങ്കയുടെ നാലാം ഗ്രാൻസ്ലാം കിരീടമാണിത്.

ഒരു മണിക്കൂർ 34 മിനിറ്റ് നീണ്ട ഫൈനലിലെ ജയത്തോടെ സെറീന വില്യംസിനു ശേഷം തുടർച്ചയായി രണ്ടു തവണ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടുന്ന ആദ്യ താരമായി സബലേങ്ക.

You may also like

error: Content is protected !!