Wednesday, November 5, 2025
Mantis Partners Sydney
Home » സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി റസൂൽ പൂക്കുട്ടി; കുക്കു പരമേശ്വരൻ വൈസ് ചെയർപേഴ്സൺ.
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി റസൂൽ പൂക്കുട്ടി; കുക്കു പരമേശ്വരൻ വൈസ് ചെയർപേഴ്സൺ.

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി റസൂൽ പൂക്കുട്ടി; കുക്കു പരമേശ്വരൻ വൈസ് ചെയർപേഴ്സൺ.

by Editor

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി ഓസ്‌കാർ പുരസ്‌കാര ജേതാവ് റസൂൽ പൂക്കുട്ടി. നടിയും താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയുമായ കുക്കു പരമേശ്വരനാണ് വൈസ് ചെയർപേഴ്‌സൺ. നിലവിലെ ഭരണസമിതിയെ കാലാവധി അവസാനിക്കാറായതിന്റെ പശ്ചാത്തലത്തിലാണ് പുനഃസംഘടിപ്പിച്ചത്. 26 അംഗങ്ങളാണ് ബോർഡിലുള്ളത്. 2022 ജനുവരിയിലാണ് നിലവിലെ ഭരണസമിതി നിലവിൽ വന്നത്.

സി അജോയിയാണ് സെക്രട്ടറി. സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, ബി. രാകേഷ്, സുധീർ കരമന, റെജി എം. ദാമോദരൻ, സിത്താര കൃഷ്‌ണകുമാർ, മിൻഹാജ് മേഡർ, സോഹൻ സീനുലാൽ, ജി.എസ്. വിജയൻ, ശ്യാം പുഷ്‌കരൻ, അമൽ നീരദ് എന്നിവർ ജനറൽ കൗൺസിലിലുണ്ട്. സാജു നവോദയ, എൻ. അരുൺ, പൂജപ്പുര രാധാകൃഷ്‌ണൻ, യൂ ശ്രീഗണേഷ് എന്നിവരും ജനറൽ കൗൺസിലിൽ ഉൾപ്പെടുന്നു.

Send your news and Advertisements

You may also like

error: Content is protected !!