62
ഷറഫുദ്ദീനും അനുപമ പരമേശ്വരനും ഒന്നിക്കുന്ന ‘പെറ്റ് ഡിറ്റക്ടീവി’ലെ ‘തേരാ പാരാ ഓടിക്കോ’ എന്ന അനിമേഷൻ ഗാനം പുറത്തിറങ്ങി. അദ്രി ജോയ് വരികൾ എഴുതിയ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് രാജേഷ് മുരുകേശനാണ്. നിള രാജ്, ചിന്മയി കിരൺലാൽ, സമന്വിത ശരത്ത്, അഭിരാം കൃഷ്ണപ്രഭു എന്നിവർ അടങ്ങിയ കിഡ്സ് കോറസിനൊപ്പം അദ്രി ജോയ് കൂടി ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
എഐ സങ്കേതിക വിദ്യ കൂടി ഉപയോഗിച്ച് പുറത്തിറക്കിയ ഗാനത്തിലെ എഐ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അനന്തു ഷാൽജനും അരുൺ സജീവും ചേർന്നാണ്. പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം ഷറഫുദ്ദീൻ പ്രൊഡക്ഷൻസും ശ്രീ ഗോകുലം മൂവീസും ചേർന്നാണ് നിർമിക്കുന്നത്.