42
കാബൂൾ: പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. അഫ്ഗാനിസ്ഥാനിൽ പാക്ക് സൈന്യം വ്യോമാക്രമണം നടത്തി. തെക്കുകിഴക്കൻ ഖോസ്ക് പ്രവിശ്യയിൽ നടത്തിയ ബോംബിങ്ങിൽ 9 കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് പറഞ്ഞു. ഇന്നലെ രാത്രി 7.30-ടെയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ പെഷാവറിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.
പാക്ക് സൈന്യം സിവിലിയന്മാരുടെ വീടിനു നേരെയാണ് ആക്രമണം നടത്തിയതെന്ന് താലിബാൻ ആരോപിച്ചു. ഇതുകൂടാതെ, വടക്കുകിഴക്കൻ മേഖലയിലെ കുനാർ പ്രവിശ്യയിലും കിഴക്കൻ പാക്ടിക പ്രവിശ്യയിലും പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയിട്ടുണ്ട്.
പാക്കിസ്ഥാനിലെ പെഷവാറിൽ സൈനിക ആസ്ഥാനത്ത് നടന്ന ചാവേർ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു



