മോഹൻലാൽ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ട്രെയിലർ പുറത്തിറങ്ങി. ഗംഭീര വിഷ്വൽ എഫക്ടോടുകൂടി ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ട്രെയിലറാണ് പുറത്തിറങ്ങിയത്. ഒരു മിനിറ്റ് 47 സെക്കൻഡ് ദൈർഘ്യമാണ് ട്രെയിലർ വീഡിയോയ്‌ക്ക്. നന്ദകിഷോർ സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25-നാണ് തിയേറ്ററുകളിൽ എത്തുന്നത്.
രണ്ട് കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രമാണിത്. ഡബിൾ റോളിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുക. മലയാളം, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമാണ് വൃഷഭയെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് വൃഷഭ ഒരുക്കിയിരിക്കുന്നത്. കണക്ട് മീഡിയ, ബാലാജി ടെലിഫിലിംസ്, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് വൃഷഭ നിര്‍മിച്ചിരിക്കുന്നത്.



