Wednesday, November 5, 2025
Mantis Partners Sydney
Home » കോഴിക്കോട് നേരിയ ഭൂചലനം, ഭൂമിക്കടിയിൽനിന്ന് ശബ്ദം.
ഭൂകമ്പം

കോഴിക്കോട് നേരിയ ഭൂചലനം, ഭൂമിക്കടിയിൽനിന്ന് ശബ്ദം.

by Editor

കോഴിക്കോട്: കോഴിക്കോട് വിവിധ പ്രദേശങ്ങളില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട, പൂഴിത്തോട് മേഖലകളിൽ വൈകിട്ട് നേരിയ ഭൂചലനം അനുഭവപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പേരാമ്പ്ര ചക്കിട്ടപ്പാറ മുതുകാട് ഭൂമിക്കടിയില്‍ നിന്നും നേരിയ ശബ്ദമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. നേരത്തെയും സമാനമായ രീതിയില്‍ ഭൂചലനമുണ്ടായിട്ടുണ്ടെന്നും പ്രദേശവാസികള്‍ അറിയിച്ചു. ഫയര്‍ഫോഴ്‌സിനെയും റവന്യു വിഭാഗത്തെയും വിവരം അറിയിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പറഞ്ഞു. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മരുതോങ്കര ഏക്കല്‍ പ്രദേശത്തും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനവും അസാധാരണമായ ശബ്ദവും ഉണ്ടായെന്ന് നാട്ടുകാർ അറിയിച്ചു. ചെറിയ സമയം മാത്രമാണ് പ്രകമ്പനം തുടര്‍ന്നത്. നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പ മാപിനികളിൽ ചലനം രേഖപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്.

Send your news and Advertisements

You may also like

error: Content is protected !!