Wednesday, October 15, 2025
Mantis Partners Sydney
Home » കുവൈറ്റ് മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾക്ക് ലൈസൻസ് നൽകുവാൻ തയ്യാറെടുക്കുന്നു
കുവൈറ്റ്

കുവൈറ്റ് മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾക്ക് ലൈസൻസ് നൽകുവാൻ തയ്യാറെടുക്കുന്നു

by Editor

കുവൈറ്റിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താൻ നീക്കം. മതപരമായ പ്രവർത്തനങ്ങൾ നിയമപരമായ ചട്ടക്കൂടിനുള്ളിൽ സമന്വയിപ്പിക്കുക, മൂല്യങ്ങൾ ഏകീകരിക്കുക, കുവൈത്തിന്റെ പ്രാദേശിക, രാജ്യാന്തര നിലപാട് ശക്‌തിപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിൻ്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശമുണ്ടായത്.

നിലവിൽ ഏതാനും വിദേശ ചർച്ചുകൾക്ക് മാത്രമാണ് കുവൈറ്റിൽ പ്രവർത്തനാനുമതി. ഓരോ സഭയ്ക്കും പ്രത്യേകം ലൈസൻസ് ലഭിക്കുന്നതോടെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കാനാകുമെന്നാണ് ഇതര വിശ്വാസികളുടെ പ്രതീക്ഷ.

Send your news and Advertisements

You may also like

error: Content is protected !!