കുവൈറ്റ്: മദ്യ നിരോധനം പ്രാബല്യത്തിൽ ഉള്ള കുവൈറ്റിൽ വിഷമദ്യ ദുരന്തം. 10 പ്രവാസികൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. അഹമ്മദി ഗവർണറേറ്ററിലാണ് ദാരുണമായ സംഭവമുണ്ടായത്. മരിച്ചവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നും പ്രാഥമിക പരിശോധനയിൽ മദ്യത്തിൽ നിന്ന് വിഷബാധയേറ്റതായി സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് ഇവരിൽ പലരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. മരിച്ച പ്രവാസികൾ ഏതു രാജ്യക്കാർ ആണെന്ന് വ്യക്തമായിട്ടില്ല. നിരവധി പേർ ഗുരുതരാവസ്ഥയിൽ ആണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യാജ മദ്യം വില്പന നടത്തുന്ന ചിലരെ പിടികൂടിയ സന്ദർഭത്തിൽ ആണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്. ഫർവാനി, ആദാൻ ആശുപത്രികളിലുള്ള പലരുടെയും നില അതീവഗുരുതരമാണ്. പലർക്കും കാഴ്ച നഷ്ടമായെന്ന് ആശുപത്രിവൃത്തങ്ങൾ പറഞ്ഞു. സമ്പൂർണ മദ്യനിരോധനമുള്ള രാജ്യമാണ് കുവൈത്ത്. അനധികൃത വാറ്റുകാരാണ് ഇവിടെ മദ്യം എത്തിക്കുന്നത്.