Home » കുട്ട്യേടത്തി വിലാസിനി
കുട്ട്യേടത്തി വിലാസിനി

കുട്ട്യേടത്തി വിലാസിനി

by Editor
Send your news and Advertisements

ഇരിങ്ങാലക്കുടയിലെ ജോസഫിന്റേയും അന്നമ്മയുടേയും മകൾ. യഥാർത്ഥ പേരു് ബ്രോണി. നന്നേ ചെറുപ്പത്തിലേ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. പൊൻകുന്നം വർക്കിയുടെ പൂജ എന്ന നാടകത്തിലൂടെ തുടക്കം. നാടകത്തിൽ അഭിനയിക്കാൻ പേര് വിലാസിനി എന്നാക്കി.

മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാഡമിയുടെ അവാർഡുകൾ തുടർച്ചയായ മൂന്നു വർഷം കരസ്ഥമാക്കി. അങ്ങനെ നാടകത്തിൽ തിളങ്ങി നില്ക്കുന്ന കാലം. ഈ സമയത്താണ്, എം.ടി.യുടെ തിരക്കഥയിൽ പി.എൻ. മേനോൻ ‘കുട്ട്യേടത്തി’ എന്ന ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിക്കുന്നത്. അതിൽ സത്യൻ അപ്പുണ്ണി എന്ന കഥാപാത്രത്തേയും ജയഭാരതി ജാനു എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചു. മാളു എന്ന കുട്ട്യേടത്തിയെ അവതരിപ്പിച്ചതാകട്ടെ വിലാസിനിയും. ആ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിലൂടെ വിലാസിനി കുട്ട്യേടത്തി വിലാസിനിയുമായിമാറി. തനിക്ക് സിനിമയിൽ മേൽവിലാസം നൽകിയത് ‘വാസുവേട്ടൻ’ ആണെന്ന് അവർ പലപ്പോഴും നന്ദിയോടെ സ്മരിച്ചിട്ടുണ്ട്.

കുട്ട്യടത്തി റിലീസായത് 1971 ഫെബ്രുവരി 26-നും. അതായത് 55 വർഷം മുൻപ്. ബാലൻ കെ.നായർ, എസ് പി. പിള്ള, കുതിരവട്ടം പപ്പു, നിലമ്പൂർ ബാലൻ, ഫിലോമിന, ശാന്താദേവി തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിട്ടു. ഈ ചിത്രത്തിനു വേണ്ടി ചിത്രലേഖേ പ്രിയംവദേ ….. പ്രപഞ്ച ചേതന വിടരുന്നു … എന്നീ രണ്ടു ഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചു. സംഗീതം എം.എസ്.ബാബുരാജും നിർവ്വഹിച്ചു …

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

You may also like

error: Content is protected !!