ന്യൂ ഡൽഹി: വനിതാ സംവരണ ഭേദഗതി ബിൽ നടപ്പാക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ സഹകരണം തേടി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കത്തയച്ചു. മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട ഭേദഗതികൾ പൂർത്തിയാക്കി 2029-ഓടെ വനിതാ സംവരണത്തിന്റെ ഗുണഫലം ഉറപ്പാക്കണമെന്നു കേന്ദ്രമന്ത്രി ആവിശ്യപ്പെട്ടു. ഇത് രാഷ്ട്രീയമല്ല മറിച്ച് രാജ്യത്തെ പെൺമക്കൾക്ക് നൽകിയ ഉറപ്പാണ് നടപ്പാക്കുന്നത്. നാരീശക്തിക്കായി ഒരുമിച്ച് മുന്നേറാമെന്ന് കിരൺ റിജിജു കത്തിൽ പറഞ്ഞു. നടപടികളുടെ പേരിൽ ബില്ല് നടപ്പിലാക്കുന്നതിലെ കാലതാമസം നീതി നിഷേധമെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
വനിത സംവരണ ഭേദഗതി ബില്‍ ഇപ്പോള്‍ കൊണ്ടുവന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രംഗത്ത് വന്നിരുന്നു. വനിത സംവരണ ഭേദഗതി ബില്ല് കൊണ്ട് വന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചെന്ന് ഖര്‍ഗെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ പറഞ്ഞു. സ്ത്രീ സംവരണം കോണ്‍ഗ്രസിന്റെ സാമൂഹ്യ നീതി കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്ത് പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കുമെന്നും ഖര്‍ഗെ പറഞ്ഞു. വനിതാ സംവരണ ഭേദഗതി കൊണ്ടുവന്നതും സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കവും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ വിശദീകരിച്ചു.
വനിതാ സംവരണ ബില്ലിൽ ഭേദഗതി വരുത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 2029 ലെ പൊതുതെരഞ്ഞെടുപ്പിൽ നിയമം പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള കരട് ഭേദഗതി ബില്ലിന് ആണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. വനിത സംവരണ ബിൽ പാർലമെൻ്റിൽ വീണ്ടും അവതരിപ്പിക്കുന്നതിന് മുൻപാണ് ക്യാബിനറ്റ് അംഗീകാരം നൽകിയത്. ഭേദഗതികൾ പ്രകാരം 2011 ലെ സെൻസസ് പ്രകാരമായിരിക്കും ഡീ ലിമിറ്റേഷൻ. ഡീ ലിമിറ്റേഷൻ ബില്ലിലൂടെ ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 50 ശതമാനം ഉയർത്തും. ഏപ്രിൽ 16ന് ചേരുന്ന പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിക്കും.

