Mantis Partners Sydney
Tuesday, March 17, 2026
Mantis Partners Sydney
Home » കേരള കോൺഗ്രസ് എം, ബിഡിജെഎസ്, ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍, ആർ എസ് പി, എൻസിപി എന്നിവർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
Assembly Election 2016 Keralam

കേരള കോൺഗ്രസ് എം, ബിഡിജെഎസ്, ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍, ആർ എസ് പി, എൻസിപി എന്നിവർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

by Editor
Send your news and Advertisements

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള കേരള കോൺഗ്രസ് എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അ​ഗസ്റ്റിനും മത്സരിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മിയെയാണ് കടുത്തുരുത്തിയിലെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്.

കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി പട്ടിക
1). പാല – ജോസ് കെ മാണി
2). കടുത്തുരുത്തി – നിർമ്മല ജിമ്മി
3). തൊടുപുഴ – സിറിയക് ചാഴിക്കാടൻ
4). പിറവം – സാബു കെ ജേക്കബ്
5). പെരുമ്പാവൂർ – ബേസിൽ പോൾ
6). ചാലക്കുടി – ബിജു ചിറയത്ത്
7). ഇരിക്കൂർ – മാത്യൂ കുന്നപ്പള്ളി
8). റാന്നി – പ്രമോദ് നാരായണൻ
9). ചങ്ങനാശ്ശേരി – ജോബ് മൈക്കിൾ
10). കാഞ്ഞിരപ്പള്ളി – എൻ ജയരാജ്
11). പൂഞ്ഞാർ – സെബാസ്റ്റ്യൻ കുളത്തുങ്കൽ
12). ഇടുക്കി – റോഷി അഗസ്റ്റിൻ

നിയമസഭ തെരഞ്ഞടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥികൾ തെങ്ങിൻ തോപ്പ് ചിഹ്നത്തിൽ മത്സരിക്കും. ‘കേരം തിങ്ങും കേരളനാടിനെ വീണ്ടെടുക്കാൻ’ ബിഡിജെഎസ് എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ബിഡിജെഎസ് തെരഞ്ഞെടുപ്പിനെ നേരിടുക. നിയമസഭ തെരഞ്ഞെടുപ്പിൽ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിഡിജെഎസ് പ്രഖ്യാപിച്ചു.

ബിഡിജെഎസ് സ്ഥാനാര്‍ത്ഥി പട്ടിക
1). അരൂർ- അഡ്വ. പി എസ് ജ്യോതിസ്,
2). കുട്ടനാട്- സന്തോഷ്‌ ശാന്തി,
3). കായംകുളം- തമ്പി മേട്ടുതറ,
4). കോട്ടയം- പി. അനിൽകുമാർ,
5). കടുത്തിരുത്തി- സുരേഷ് എട്ടിക്കുന്നേൽ,
6). ഉടുമ്പൻചോല- സംഗീത വിശ്വനാഥൻ,
7). കുന്നംകുളം- റിജിൽ കെ.ആർ.,
8). നെന്മാറ- എ.എൻ. അനുരാഗ്,
9). കൊടുവള്ളി- ഗിരി പമ്പനാൽ,
10). കോട്ടക്കൽ – സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി,
11). നിലമ്പൂർ – ഗിരീഷ് മേക്കാട്,
12. പേരാവൂർ – പൈലി വാതിയാട്ട് എന്നിവരാണ് സ്ഥാനാർഥികൾ.

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ ആർ എസ് പി പ്രഖ്യാപിച്ചു. ചവറയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വീണ്ടും മത്സരിക്കും. കുന്നത്തൂരിൽ ഉല്ലാസ് കോവൂരും ഇരവിപുരത്ത് അഡ്വ. വിഷ്ണു മോഹനും ആറ്റിങ്ങലിൽ സന്തോഷ് ഭദ്രനും മത്സരിക്കും. അഞ്ചാമത്തെ സീറ്റിനെകുറിച്ച് ചർച്ചകൾ നടക്കുന്നുവെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.

എല്‍ഡിഎഫ് ഘടകകക്ഷിയായ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ (ഐഎസ്‌ജെഡി) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ്, എറണാകുളത്ത് സാബു ജോര്‍ജ് തിരുവല്ലയില്‍ അഡ്വ. മാത്യു ടി തോമസ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. നാളെത്തന്നെ കോവളത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എൻസിപിയുടെ സ്ഥാനാർത്ഥി പട്ടിക ശരത് പവാർ എൽഡിഎഫ് കൺവീനർക്ക് കൈമാറി. എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രൻ തന്നെ മത്സരിക്കാൻ തീരുമാനമായി. കുട്ടനാട്ടിൽ നിലവിലെ എംഎൽഎയായ തോമസ് കെ തോമസ് തന്നെ മത്സരിക്കും.

You may also like

error: Content is protected !!