Home » വിസ്മയമാകാൻ ‘കത്തനാര്‍’; ട്രെയിലർ കാണാം.
വിസ്മയമാകാൻ ‘കത്തനാര്‍’; ട്രെയിലർ കാണാം.

വിസ്മയമാകാൻ ‘കത്തനാര്‍’; ട്രെയിലർ കാണാം.

by Editor
Send your news and Advertisements

റോജിൻ തോമസിന്റെ സംവിധാനത്തിൽ ഗോകുലം സിനിമാസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് 100 കോടിയിലേറെ രൂപ മുതൽ മുടക്കിലെത്തുന്ന ഹൊറർ ഫാന്റസി അഡ്വെഞ്ചർ ചിത്രം കത്തനാറിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. ആട് 3 യുടെ വമ്പൻ വിജയത്തിന് ശേഷം ജയസൂര്യ കത്തനാർ എന്ന മഹാമാന്ത്രികനായി വേഷപ്പകർച്ച നടത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർതാരം അനുഷ്‌ക്ക ഷെട്ടിയാണ് നായികയാകുന്നത്. മലയാളം ഉൾപ്പടെ 15 ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാകും ചിത്രമെത്തുക. മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്ന ബ്രഹ്‌മാണ്ഡ സിനിമാനുഭവമായി ആണ് ചിത്രം എത്തുക എന്ന പ്രതീക്ഷയാണ് ട്രെയിലർ സമ്മാനിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായി ‘കത്തനാർ’ മാറിയേക്കും.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ഹോം എന്ന ചിത്രത്തിന് ശേഷമെത്തുന്ന റോജിൻ തോമസ് ചിത്രമെന്ന പ്രത്യേകതയും കത്തനാർക്കുണ്ട്. R . രാമാനന്ദും റോജിൻ താമസം ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. രാഹുൽ സുബ്രമണ്യമാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. നീൽ ഡി കുൻഹ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം എഡിറ്റ് ചെയ്യുന്നതും വിഎഫ്എക്സ് ഡയറക്റ്റ് ചെയ്യുന്നതും സംവിധായകൻ തന്നെയാണ്.

ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ ആരാധകർ ഒന്നുവിടാതെ ചോദിച്ചു കൊണ്ടിരുന്ന ചോദ്യം കത്തനാർ എന്നത് സാക്ഷാൽ കടമറ്റത്ത് കത്തനാർ ആണോയെന്നതായിരുന്നു. എന്നാൽ അണിയറപ്രവർത്തകർ ഇതുവരെ അതിനോട് പ്രതികരിച്ചിട്ടില്ല. എങ്കിലും ട്രെയിലറിലെ രംഗങ്ങൾ കണ്ട ആരാധകർ പറയുന്നത് ഇത് മറ്റൊരു കഥയാവാമെന്നാണ്.

ജയസൂര്യ ടൈറ്റിൽ വേഷം ചെയ്യുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർ നായികാ താരം അനുഷ്‌ക ഷെട്ടി, തമിഴിൽ നിന്ന് പ്രഭുദേവ, സാൻഡി മാസ്‌റ്റർ, കുൽ പ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിതീഷ് ഭരദ്വാജ് (ഞാൻ ഗന്ധർവൻ ഫെയിം), മലയാളത്തിൽ നിന്ന് സനൂപ് സന്തോഷ്, വിനീത്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരൺ അരവിന്ദാക്ഷൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം നീൽ ഡി കുഞ്ഞ, സംഗീതം രാഹുൽ സുബ്രഹ്‌മണ്യൻ ഉണ്ണി, എഡിറ്റിങ് റോജിൻ തോമസ്, പ്രൊഡക്ഷൻ ഡിസൈൻ രാജീവൻ, ആക്ഷൻ ജംഗ്‌ജിൻ പാർക്ക്, കലൈ കിങ്സൺ, വിഎഫ്എക്‌സ്‌ സൂപ്പർവൈസർ വിഷ്ണു രാജ്, വിർച്വൽ പ്രൊഡക്ഷൻ ഹെഡ് സെന്തിൽ നാഥ്, കലാ സംവിധാനം അജി കുട്ടിയാനി, രാം പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ സിന്ധു പനക്കൽ, പിആർഒ ശബരി, വാഴൂർ ജോസ്.

You may also like

error: Content is protected !!