Sunday, July 20, 2025
Mantis Partners Sydney
Home » ആലപ്പുഴയിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നുവീണു; അവധി ദിവസമായതിനാൽ വന്‍ അപകടം ഒഴിവായി
ആലപ്പുഴയിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നുവീണു; അവധി ദിവസമായതിനാൽ വന്‍ അപകടം ഒഴിവായി

ആലപ്പുഴയിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നുവീണു; അവധി ദിവസമായതിനാൽ വന്‍ അപകടം ഒഴിവായി

by Editor

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേൽക്കൂര തകര്‍ന്ന് വീണു. കാര്‍ത്തികപ്പള്ളി സർക്കാർ യുപി സ്‌കൂളിന്റെ കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് തകര്‍ന്നത്. ഇന്ന് രാവിലെയാണ് സംഭവം. അവധി ദിവസമായതിനാലാണ് വന്‍ അപകടം ഒഴിവായത്. തകർന്ന് വീണ സ്കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ല. മേൽക്കൂര അപകടാവസ്ഥയിൽ എന്ന് പഞ്ചായത്ത്‌ എഞ്ചിനിയറിങ് വിഭാഗം മാസങ്ങൾ മുന്നേ റിപ്പോർട്ട്‌ നൽകിയിരുന്നു.

അതേസമയം ഉപയോഗിക്കാത്ത പഴയ കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് തകർന്ന് വീണതെന്ന് പ്രധാനാധ്യാപകൻ ബിജു പറഞ്ഞു. എന്നാൽ സ്കൂൾ കെട്ടിടത്തിൽ ക്ലാസ് റൂമുകളും ഓഫീസുകളും പ്രവർത്തിച്ചിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. കെട്ടിടത്തിന്റെ മേൽക്കൂരയല്ല, വരാന്തയുടെ ചെറിയ ഭാ​ഗമാണ് തകർന്നുവീണതെന്ന് സ്കൂളിലെ പ്രധാന അധ്യാപകൻ പറഞ്ഞു. എന്നാൽ, സംഭവത്തിൽ പ്രധാന അധ്യാപകന്റെ വാദം വിദ്യാർത്ഥികൾ നിഷേധിച്ചു. മേൽക്കൂരയുടെ ഭാഗം തകർന്ന കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു. വെള്ളിയാഴ്ച വരെയും ഇവിടെ ക്ലാസുകൾ നടന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

Send your news and Advertisements

You may also like

error: Content is protected !!