Tuesday, January 13, 2026
Mantis Partners Sydney
Home » ‘നായകൻ’: കമൽ ഹാസനും മണിരത്നവും ഒന്നിച്ച അധോലോക നായകൻ്റെ എപ്പിക്ക് വീണ്ടും… ട്രെയിലർ കാണാം
'നായകൻ': കമൽ ഹാസനും മണിരത്നവും ഒന്നിച്ച അധോലോക നായകൻ്റെ എപ്പിക്ക് വീണ്ടും... ട്രെയിലർ കാണാം

‘നായകൻ’: കമൽ ഹാസനും മണിരത്നവും ഒന്നിച്ച അധോലോക നായകൻ്റെ എപ്പിക്ക് വീണ്ടും… ട്രെയിലർ കാണാം

by Editor

കമൽഹാസൻ- മണിരത്‌നം ടീമിന്റെ എക്കാലത്തെയും ക്ലാസിക് ഹിറ്റ്, 38-വർഷത്തിനുശേഷം വീണ്ടും പ്രദർശനത്തിനെത്തുന്ന ‘നായകൻ’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ആയി. ചിത്രം നവംബര്‍ 6-ന് വേൾഡ് വൈഡ് ആയിട്ടാണ് റീ റിലീസ് ചെയ്യുന്നത്. 4k റിമാസ്റ്ററിങ് പതിപ്പ് രഞ്ജിത്ത് മോഹൻ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. തമിഴിൽ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിൽ മുംബൈയിലെ അധോലോക നായകന്റെ കഥയാണ് മുഖ്യ പ്രമേയം. ചിത്രത്തിലൂടെ അക്കൊല്ലത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ കമൽ മികച്ച നടനായി. സാമ്പത്തികമായ വിജയം നേടുക മാത്രമല്ല ഏറെ നീരൂപ പ്രശംസയും ലഭിച്ച ചിത്രത്തിലൂടെ കമല്‍ഹാസന്റെ എക്കാലത്തെയും മികച്ച ഒരു കഥാപാത്രമായി വേലുനായ്‍ക്കര്‍ മാറി.

സുജാത ഫിലിംസ് മുക്ത ഫിലിംസ് എന്നീ ബാനറുകളിൽ മുക്ത വി രാമസ്വാമി, മുക്ത ശ്രീനിവാസൻ, ജി. വെങ്കിടേശ്വരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇളയരാജയുടെ സംഗീതവും ചിത്രത്തിൽ മികവുറ്റതായിരുന്നു. ഛായാഗ്രഹണം: പി സി ശ്രീരാം, കലാ സംവിധാനം: തോട്ട ധരണി, എഡിറ്റർ: ബി.ലെനിൻ, വി.ടി വിജയൻ, ഡയലോഗ്: ബാലകുമാരൻ, അർത്ഥിത്തരണി, സൗണ്ട് മിക്സ്: എ. എസ് ലക്ഷ്മി നാരായൺ, ത്രിൽസ്: സൂപ്പർ സുബ്ബരായൻ, പ്രമോഷൻ കൺസൾട്ടൻ്റ്: സിനാൻ, വാർത്ത പ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Send your news and Advertisements

You may also like

error: Content is protected !!