45
ഇന്ത്യന്‍ വനിതകള്‍ക്ക് കബഡിയില്‍ ലോകകിരീടം. ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ 35-28 ന് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാംകിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ ഇന്ത്യ, ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഫൈനലിലെത്തിയതും കിരീടം ഉയര്‍ത്തിയതും.
സെമി ഫൈനലില്‍ ഇറാനെ 33-21 എന്ന സ്‌കോറിൽ തകർത്താണ് ഇന്ത്യ ഫൈനലിൽ എത്തിയത്. മറുവശത്ത് ചൈനീസ് തായ്‌പേയും ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയമറിയാതെയാണ് മുന്നേറിയത്. സെമിയില്‍ ആതിഥേയരായ ബംഗ്ലാദേശിനെ 25-18ന് മറികടന്നാണ് അവർ ഫൈനലിലെത്തിയത്.
ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യന്‍ കബഡി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും. ഇരുവരും സാമൂഹിക മാധ്യമ എക്കൗണ്ടുകളിലൂടെയാണ് തങ്ങളുടെ സന്തോഷവും അഭിനന്ദനങ്ങളും പങ്കുവെച്ചത്.



