Monday, March 23, 2026
Home » ഹമാസ് നാവിക കമാൻഡർ റംസി റമദാൻ അബ്ദുൽ അലി സാലിഹ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രതിരോധ സേന
ഇസ്രായേൽ

ഹമാസ് നാവിക കമാൻഡർ റംസി റമദാൻ അബ്ദുൽ അലി സാലിഹ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രതിരോധ സേന

by Editor
Send your news and Advertisements

ടെൽ അവീവ്: ഹമാസ് നാവികസേനാ കമാൻഡർ റംസി റമദാൻ അബ്‌ദുൽ അലി സാലിഹിനെ വധിച്ച് ഇസ്രയേൽ സൈന്യം. ഇയാൾക്കൊപ്പം ഭീകര സംഘടനയുടെ മോർട്ടാർ ഷെൽ അറേ സെല്ലിന്റെ ഡെപ്യൂട്ടി മേധാവി ഹിഷാം അയ്‌മാൻ അതിയ മൻസൂറും മറ്റൊരു ഭീകരനായ നിസിം മുഹമ്മദ് സുലൈമാൻ അബുവും ആക്രമണത്തിൽ കൊല്ലപ്പെട്ടു. റംസിയെയും ഹമാസ് ഭീകര ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെയും വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഗാസയിലെ ഒരു കഫേയിൽ നടന്ന ആക്രമണത്തിലാണ് ഇവരെ വധിച്ചത്.

ഹമാസിനുള്ളിൽ വലിയ സ്വാധീനമുള്ള ഭീകര നേതാക്കളിൽ ഒരാളാണ് റംസി. ഐഡിഎഫ് സൈനികർക്കെതിരെ സമുദ്രാതിർത്തി വഴിയുള്ള ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും റംസിയും പങ്കാളിയാണെന്ന് ഇസ്രയേൽ സേന പറഞ്ഞു.

You may also like

error: Content is protected !!