Monday, March 23, 2026
Home » ഹിമാചൽപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 85 ആയി; 67 പേരുടെ ജീവന്‍ രക്ഷിച്ച് വളര്‍ത്ത് നായ.
ഹിമാചൽപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 85 ആയി; 67 പേരുടെ ജീവന്‍ രക്ഷിച്ച് വളര്‍ത്ത് നായ.

ഹിമാചൽപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 85 ആയി; 67 പേരുടെ ജീവന്‍ രക്ഷിച്ച് വളര്‍ത്ത് നായ.

by Editor
Send your news and Advertisements

ഷിംല: ഹിമാചൽപ്രദേശിൽ ശക്തമായ മഴയെയും വെള്ളക്കെട്ടിനെയും തുടർന്ന് മരിച്ചവരുടെ എണ്ണം 85 ആയി. 34 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 129 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാണ്ഡി ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. നിരവധി വീടുകൾ പൂർണമായും ഭാ​ഗീകമായും തകർന്നു. വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനം നടന്നുവരികയാണ്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് അതിശക്തമായ മഴയാണ് ലഭിക്കുന്നത്. റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായി. ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

67 പേരുടെ ജീവന്‍ രക്ഷിച്ച് വളര്‍ത്ത് നായ.
ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ സ്യാത്തി ഗ്രാമത്തിലെ ആളുകൾ പറയുന്നത്, തങ്ങളുടെ ജീവൻ ഒരു നായയോട് കടപ്പെട്ടിരിക്കുന്നു എന്നാണ്. അഞ്ചുമാസം പ്രായമുള്ള റോക്കിയെന്ന നായക്കുട്ടിയെക്കുറിച്ചാണ് അവർ പറയുന്നത്. റോക്കിയുടെ നിര്‍ത്താതെയുള്ള കുരയാണ് 20 കുടുംബങ്ങളില്‍നിന്നുള്ള 67 പേരുടെ ജീവന്‍ രക്ഷിച്ചത് എന്നാണ് ഗ്രാമവാസികൾ പറയുന്നത്. ജൂണ്‍ 30-ന് അര്‍ദ്ധരാത്രി തുടങ്ങിയ കനത്ത മഴ മണ്ഡിയിലെ സിയാത്തി ഗ്രാമം പൂര്‍ണ്ണമായും തകര്‍ത്തു. മഴ പെയ്യുന്നതിനിടെ, വീട്ടിലെ രണ്ടാം നിലയില്‍ ഉറങ്ങുകയായിരുന്നു റോക്കി. അര്‍ദ്ധരാത്രിയോടെ ഉച്ചത്തില്‍ കുരച്ച് ബഹളം കൂട്ടി വീട്ടുകാരെ ഉണര്‍ത്തി. റോക്കിയെ തിരക്കിയെത്തിയ വീട്ടുകാര്‍ കണ്ടത് വീടിന്റെ ഭിത്തിയില്‍ വലിയ വിള്ളലിലൂടെ വെള്ളം കയറുന്നതാണ്. നായയുമായി താഴേക്ക് ഓടിയ വീട്ടുടമസ്ഥന്‍ വീട്ടിലുള്ളവരെയും ഗ്രാമവാസികളെയും വിളിച്ചുണര്‍ത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടു. മിനിട്ടുകള്‍ക്കുള്ളില്‍ ഗ്രാമത്തില്‍ മണ്ണിടിച്ചില്‍ സംഭവിക്കുകയും ഒരു ഡസനോളം വീടുകള്‍ പൂര്‍ണ്ണമായും നശിക്കുകയും ചെയ്തു. ഇപ്പോള്‍ നാലോ അഞ്ചോ വീടുകള്‍ മാത്രമാണുള്ളത്. ബാക്കിയുള്ളവ മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങള്‍ക്കടിയിലാണ്. ഗ്രാമവാസികളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ റോക്കി കുടുങ്ങിപ്പോയിയെങ്കിലും പിന്നീട് രക്ഷിച്ചെടുത്തു.

You may also like

error: Content is protected !!