Home » കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു.
കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു.

കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു.

by Editor
Send your news and Advertisements

ബെംഗളൂരു: കന്നഡ സിനിമാതാരം ഹരീഷ് റായ് അന്തരിച്ചു. തൈറോയ്‌ഡ് കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കെജിഎഫ്, ഓം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്‌ത്‌ ശ്രദ്ധനേടിയിട്ടുണ്ട്. ബെംഗളൂരുവിലെ കിഡ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിംഹരൂപിണി എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി വേഷമിട്ടത്.

സമര, ബാംഗ്ലൂർ, അധോലോകം, രാജ് ബഹ്‌ദൂർ, സഞ്ജു വൈഡ്‌സ് ഗീത, സ്വയംവരം ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്‌തിട്ടുണ്ട്. കെജിഎഫിലെ കാസിം ചാച്ച എന്ന കഥാപാത്രമാണ് ഹരീഷ് റായിയെ കൂടുതൽ പ്രശസ്‌തനാക്കിയത്. ഹരീഷിന്റെ മരണം കന്നഡസിനിമയ്ക്ക് തീരാത്ത നഷ്ടമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു

You may also like

error: Content is protected !!