Mantis Partners Sydney
Friday, March 20, 2026
Mantis Partners Sydney
Home » മാസപ്പിറ കണ്ടു; ഇന്ന് ചെറിയ പെരുന്നാള്‍
കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍

മാസപ്പിറ കണ്ടു; ഇന്ന് ചെറിയ പെരുന്നാള്‍

by Editor
Send your news and Advertisements

മലപ്പുറം: കേരളത്തിൽ ചെറിയ പെരുന്നാള്‍ ഇന്ന്. ശവ്വാല്‍ മാസപ്പിറ കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. റമദാന്‍ 29 പൂര്‍ത്തിയാക്കിയ ഇന്നലെ, മാസപ്പിറ കണ്ടതിനാലാണ് ഇന്ന് ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നത്. ഇന്ന് ചെറിയ പെരുന്നാളായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുള്‍ നാസര്‍ഹയ് ശിഹാബ് തങ്ങള്‍ തുടങ്ങിയവരാണ് അറിയിച്ചിരിക്കുന്നത്. പരപ്പനങ്ങാടി ചെട്ടിപ്പടിയിലാണ് മാസപ്പിറ ദൃശ്യമായതെന്നാണ് വിവരം.

വിശ്വാസികൾ ആഘോഷത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ്. പള്ളികളിൽ ഇന്ന് രാവിലെ പെരുന്നാൾ നിസ്കാരം നടക്കും. പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കുചേരും. സ്നേഹത്തിന്റെയും കൂടിച്ചേരലുകളുടേയും ആഘോഷം കൂടിയാണ് ചെറിയ പെരുന്നാള്‍. കൈകളില്‍ മൈലാഞ്ചിച്ചോപ്പണിഞ്ഞും പുതു വസ്ത്രങ്ങള്‍ അണിഞ്ഞും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിച്ചും ഇന്നത്തെ ദിവസം വിശ്വാസികള്‍ സമ്പന്നമാക്കും.

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ചയാണ് ചെറിയ പെരുന്നാള്‍. യുഎഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി വെള്ളിയാഴ്ചയാകും ചെറിയ പെരുന്നാള്‍. നിരീക്ഷണത്തിനായി സൗദിയിലെ തുമൈര്‍, ഹോത്തോ സുദൈര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മാസപ്പിറവി നിരീക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആധുനിക സജ്ജീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഒരുക്കിയിരുന്നു. യുഎഇയിലും ഖത്തറിലും സമാനമായ നിരീക്ഷണ സംവിധാനങ്ങള്‍ സജ്ജമായിരുന്നു.

You may also like

error: Content is protected !!