ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ സിനിമയാണ് ഡിക്യു 41. ഒരു റൊമാന്റിക് ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ പ്രഖ്യാപനം നേരത്തെ നടന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒരു പുത്തൻ അപ്ഡേറ്റ് ആണ് ട്രെൻഡിങ് ആകുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നടി പൂജ ഹെഗ്‌ഡെയെ സിനിമയിലേക്ക് വെൽക്കം ചെയ്തുകൊണ്ടുള്ള വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ദുൽഖറിനെയും വീഡിയോയിൽ കാണാം. ദുൽഖറും പൂജയും ഒന്നിച്ചുള്ള ഒരു രംഗവും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നവാഗതനായ രവി നീലക്കുഡിത സംവിധാനം ചെയ്യുന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ നടക്കുകയാണ്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും എത്തുന്ന സിനിമയുടെ നിര്‍മ്മാണം എസ്എല്‍വി സിനിമാസിന്‍റെ ബാനറില്‍ സുധാകര്‍ ചെറുകുറിയാണ്. ദുല്‍ഖറിന്‍റെ കരിയറിലെ 41-ാം ചിത്രമാണിത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ലക്കി ഭാസ്കറിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഉണ്ട്. അനയ് ഗോസ്വാമിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. കൊല്ല അവിനാഷ് ആണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.