Tuesday, March 31, 2026
Home » പശ്ചിമേഷ്യയിലെ സംഘർഷം: പാക്കിസ്ഥാന്റെ മധ്യസ്ഥത ആവശ്യമില്ലെന്ന് ഇറാൻ
പശ്ചിമേഷ്യയിലെ സംഘർഷം: പാക്കിസ്ഥാന്റെ മധ്യസ്ഥത ആവശ്യമില്ലെന്ന് ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം: പാക്കിസ്ഥാന്റെ മധ്യസ്ഥത ആവശ്യമില്ലെന്ന് ഇറാൻ

by Editor
Send your news and Advertisements

ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി പാക്കിസ്ഥാൻ മുന്നോട്ടുവെച്ച മധ്യസ്ഥതാ വാഗ്ദാനം ഇറാൻ നിരസിച്ചു. അമേരിക്കയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പാക്കിസ്ഥാൻ മധ്യസ്ഥത വഹിക്കുമെന്നും ഇസ്ലാമാബാദ് ചർച്ചകൾക്ക് വേദിയാകുമെന്നും പാക് വിദേശകാര്യമന്ത്രി ഇസ്ഹാഖ് ദാർ അറിയിച്ചിരുന്നു. എന്നാൽ, യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ നല്ലതാണെങ്കിലും നിലവിൽ അത്തരമൊരു മധ്യസ്ഥതയുടെ ആവശ്യമില്ലെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചത്.

അമേരിക്കയുമായി നേരിട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മധ്യസ്ഥരിലൂടെ എത്തുന്നത് അതിരുവിട്ടതും അന്യായവുമായ ആവശ്യങ്ങൾ മാത്രമാണെന്നും ഇറാൻ കോൺസുലേറ്റ് ജനറൽ പറഞ്ഞു. പാക്കിസ്ഥാന്റെ ചർച്ചാ വേദികൾ അവരുടെ മാത്രം വിഷയമാണെന്നും ഇറാൻ അവയിലൊന്നും പങ്കെടുത്തിട്ടില്ലെന്നും കോൺസുലേറ്റ് ജനറൽ പ്രസ്‌താവനയിൽ അറിയിച്ചു.

യുദ്ധ വിരാമത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാറ് ദർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ, ഈജിപ്‌ത്, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഇസ്ലാമാബാദിൽ നടന്ന ദീർഘ സമയത്തെ ചർച്ചയ്ക്ക് പിന്നാലെ ആയിരുന്നു ഇത്. ഇറാൻ സർക്കാരിലെ മുതിർന്ന മന്ത്രിമാരുമായി പലവട്ടം ഫോണിൽ താനും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും സംസാരിച്ചതായും ദർ അവകാശപ്പെട്ടിരുന്നു. മാത്രമല്ല, അമേരിക്കൻ ഭരണകൂടവുമായും സജീവചർച്ചകൾ നടത്തിയതായി ദർ അവകാശപ്പെട്ടിരുന്നു. അതേസമയം ഞായറാഴ്‌ച ഇസ്ലാമാബാദിൽ നടന്ന ചർച്ചയിൽ ഇറാൻ്റെയോ ഇസ്രയേലിന്റെയോ അമേരിക്കയുടെയോ പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല.

പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി (മാർച്ച് 29, 30) പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കുന്നതിനുള്ള സുപ്രധാന മധ്യസ്ഥ ചർച്ചകൾ നടന്നിരുന്നു. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദാർ അധ്യക്ഷത വഹിച്ച ഈ യോഗത്തിൽ സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്തു. അമേരിക്കയ്ക്കും ഇറാനും ഇടയിൽ സന്ദേശങ്ങൾ കൈമാറുന്ന ഒരു ‘ബാക്ക് ചാനൽ’ ആയി പാക്കിസ്ഥാൻ പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്ഹാഖ് ദാർ അറിയിച്ചു. വരും ദിവസങ്ങളിൽ ഇരുപക്ഷത്തെയും നേരിട്ടുള്ള ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഔദ്യോഗിക ചർച്ചകൾക്ക് പാക്കിസ്ഥാനെ തങ്ങൾ ചുമതലപ്പെടുത്തിയിട്ടില്ലെന്നും നിലവിൽ അത്തരമൊരു മധ്യസ്ഥതയുടെ ആവശ്യമില്ലെന്നുമാണ് ഇറാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

കുവൈറ്റിലെ കുടിവെള്ള ശുദ്ധീകരണ പ്ലാൻ്റിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

You may also like

error: Content is protected !!