തൃശൂര്‍: 71ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി 50 ലക്ഷം രൂപയുടെ സെന്‍ട്രല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് നല്‍കാന്‍ ഉത്തരവിട്ട് കേന്ദ്ര ടൂറിസം മന്ത്രാലയം. കേന്ദ്രടൂറിസം മന്ത്രാലയത്തിന്റെ ഉത്തരവ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ചു. “2025 ആഗസ്റ്റ് 30-ന് നടക്കാനിരിക്കുന്ന 71-മത് നെഹ്രു ട്രോഫി വള്ളംകളിക്കായി, 50 ലക്ഷം രൂപയുടെ സെൻട്രൽ ഫിനാൻഷ്യൽ അസിസ്റ്റൻസ് നൽകാൻ കേന്ദ്ര ടൂറിസം മന്ത്രാലയം ഉത്തരവ് നൽകി. ദേശീയ-അന്തർദേശീയ തലത്തിൽ കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും വിനോദസഞ്ചാര സാധ്യതകളും ഉയർത്തിക്കാട്ടുന്ന ഈ വള്ളംകളി മഹോത്സവം, കേരളത്തിന് സാമ്പത്തിക നേട്ടവും വിനോദസഞ്ചാര വളർച്ചയും സമ്മാനിക്കുമെന്നു ഉറപ്പ്” എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്.
വള്ളം കളിയുടെ പ്രചരണസാമഗ്രികകളില്‍ കേന്ദ്ര ടൂറിസം മന്ത്രാലയതിന്റെ ലോഗോ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഈ മാസം 30-നാണ് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്. ടിക്കറ്റ് വില്‍പ്പന ഓഗസ്റ്റ് എട്ടിന് ആരംഭിച്ചു.