Tuesday, January 13, 2026
Mantis Partners Sydney
Home » അസമിലെ സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം; ബജ്റംഗ്ദൾ–വിഎച്ച്പി പ്രവർത്തകർ അറസ്റ്റിൽ
അസമിലെ സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം; ബജ്റംഗ്ദൾ–വിഎച്ച്പി പ്രവർത്തകർ അറസ്റ്റിൽ

അസമിലെ സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം; ബജ്റംഗ്ദൾ–വിഎച്ച്പി പ്രവർത്തകർ അറസ്റ്റിൽ

by Editor

ഗുവാഹട്ടി: അസമിലെ നൽബാരി ജില്ലയിൽ സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ നാല് ബജ്റംഗ്ദൾ–വിഎച്ച്പി പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. ബെൽസോറിലെ പനിഗാവ് സെന്റ് മേരീസ് സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള അലങ്കാരങ്ങളും തയാറെടുപ്പുകളും ബജ്റംഗ്ദൾ പ്രവർത്തകർ തീവച്ച് നശിപ്പിച്ചിരുന്നു.

വിഎച്ച്പി ജില്ല സെക്രട്ടറി ഭാസ്കർ ദേഖ, വൈസ് പ്രസിഡന്റ് മാനസ് ജ്യോതി, ബജ്റംഗ്ദൾ ജില്ല കൺവീനർ നയൻ തലൂക്ദർ എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടും. പ്രതികൾ ‘ജയ് ശ്രീറാം’ വിളികളോടെ എത്തിയാണ് ആക്രമണം നടത്തിയത്. ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കരുതെന്ന് സ്കൂൾ അധികൃതരെ ഭീഷണിപ്പെടുത്തിയിരുന്നു. സ്കൂളിലെ മറ്റ് നിരവധി വസ്തുക്കളും അക്രമികൾ നശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

‘140 കോടി ജനങ്ങളുള്ള രാജ്യത്ത് വട്ടുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബിജെപിക്കില്ല’; രാജീവ് ചന്ദ്രശേഖർ

Send your news and Advertisements

You may also like

error: Content is protected !!