ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ എന്തെങ്കിലും പ്രകോപനത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് പാക്കിസ്ഥാനെ ഓർമിപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആക്രമണത്തിന് മുമ്പ് 2 തവണ ചിന്തിക്കണം, ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, അത് താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നൽകി. രാജസ്ഥാനിലെ ജയ്‌സാൽമറിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ സായുധസേന എപ്പോഴും സജ്ജരായിരിക്കണം. 2047-ടെ ഭാരതത്തെ വികസിതവും സ്വാശ്രയവുമായ ഒരു രാഷ്ട്രമാക്കി മാറ്റുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. നമ്മുടെ സൈനികർ അതിർത്തികളുടെ സംരക്ഷകർ മാത്രമല്ല, രാഷ്ട്രനിർമാണത്തിൻ്റെ വഴിക്കാട്ടികൾ കൂടിയാണ്. ഈ നൂറ്റാണ്ട് നമ്മുടേതാണ്. ഭാവി നമ്മുടേതാണ്. ഭാരതസൈന്യം ലോകത്തിലെ ഏറ്റവും മികവുറ്റ സൈന്യമായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിർത്തി പ്രദേശങ്ങളിൽ അടിസ്ഥാനസൗകര്യങ്ങളുടെ വികസനപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.



