തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജാഗ്രതാ നിർദേശം. എല്ലാ അണക്കെട്ടുകളിലും സുരക്ഷ വർധിപ്പിക്കുന്നതിന് കൂടുതൽ പോലീസുകാരെ വിന്യസിച്ചു. വൈദ്യുതി ഉത്പാദന ജലസേചന ഡാമുകളിലുൾപ്പെടെയാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദേശത്തെത്തുടന്നാണ് നീക്കം. കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ലഭിക്കും വരെ അധിക സുരക്ഷ ഉണ്ടായിരിക്കും.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത മോക്ഡ്രില്‍ നാളെ നടക്കും. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും മോക്ഡ്രില്‍ നടക്കും. രാജ്യത്തെ 259 ഇടങ്ങളിലാണ് നാളെ മോക്ഡ്രില്‍ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ 244 ജില്ലകള്‍ കേന്ദ്രീകരിച്ചും മോക്ഡ്രില്‍ നടക്കും. അതീവ പ്രശ്‌നബാധിത മേഖലകളെ മൂന്ന് സോണുകള്‍ ആയി തിരിച്ചാണ് മോക്ഡ്രില്‍. മെട്രോ സിറ്റികള്‍, പ്രതിരോധ മേഖലകള്‍, എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. പൊതു ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്വയം രക്ഷാ പ്രവര്‍ത്തനങ്ങള്‍ അടക്കം ഉള്‍ക്കൊള്ളിച്ചായിരിക്കും മോക്ഡ്രില്‍ നടക്കുക. അടിയന്തര ഘട്ടത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിക്കും. സ്വയം രക്ഷ ക്രമീകരണങ്ങളും ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളും സേന വൃത്തങ്ങള്‍ പരിശീലിപ്പിക്കും. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങൾ ഉടൻ തയ്യാറെടുപ്പ് നടത്താൻ കേന്ദ്രം നിർദേശം നൽകിയിരുന്നു. എയർ റെയിഡ് സൈറൻ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കൽ തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകാൻ ആണ് നിർദേശം.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ ചേര്‍ന്ന ഉന്നത തല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. യോഗത്തില്‍ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയടക്കം മുഴുവന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു. ദേശീയ ദുരന്ത നിവാരണ സേന, അഗ്‌നി രക്ഷ സേന, റെയില്‍വേ, ബോംബ് സ്‌ക്കോട് തുടങ്ങിയ സുരക്ഷാ സേനയുടെ നേത്വത്തിലായയിരിക്കും മോക്ഡ്രില്‍. ജമ്മു കാശ്മീരിലും ദില്ലിയിലും ഇതിനോടകം മോക്ഡ്രില്‍ ആരംഭിച്ചിട്ടുണ്ട്. മോക്ഡ്രില്ലിന് ആവശ്യമായ ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്കിടയിലെ പരിഭ്രാന്തി കുറയ്ക്കുക, ആശയക്കുഴപ്പം ഒഴിവാക്കുക, അവബോധവും സന്നദ്ധതയും വര്‍ധിപ്പിച്ച് ജീവന്‍ രക്ഷിക്കുക എന്നിവയാണ് മോക് ഡ്രില്ലുകളുടെ ലക്ഷ്യം.
യുഎൻ സുരക്ഷ സമിതിയിൽ ഒറ്റപ്പെട്ട് പാക്കിസ്ഥാൻ; വാദങ്ങൾ തള്ളി; മിസൈല്‍ പരീക്ഷണത്തിനും വിമർശനം.