Wednesday, November 5, 2025
Mantis Partners Sydney
Home » 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി; മികച്ച നടി ഷംല ഹംസ
55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി; മികച്ച നടി ഷംല ഹംസ

55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി; മികച്ച നടി ഷംല ഹംസ

by Editor

തൃശ്ശൂർ: 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെ തെരഞ്ഞെടുത്തു. മമ്മൂട്ടിക്ക് ഭ്രമയുഗം സിനിമയ്ക്കും ഷംല ഹംസയ്ക്ക് ഫെമിനിച്ചി ഫാത്തിമയ്ക്കുമാണ് അവാർഡ് ലഭിച്ചത്. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയു​ഗം എന്ന ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ്, സൗബിൻ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് ആണ് മികച്ച ചിത്രം. മികച്ച ചിത്രം ഉള്‍പ്പടെ 10 അവാര്‍ഡുകളാണ് മഞ്ഞുമ്മല്‍ ബോയ്സിന് ലഭിച്ചത്.

ചലച്ചിത്ര അവാർഡുകള്‍ ഇങ്ങനെ

  • മികച്ച നടന്‍- മമ്മൂട്ടി (ഭ്രമയുഗം)
  • മികച്ച നടി- ഷംല ഹംസ(ഫെമിനിച്ചി ഫാത്തിമ)
  • മികച്ച ചിത്രം- മഞ്ഞുമ്മല്‍ ബോയ്സ്
  • മികച്ച രണ്ടാമത്തെ ചിത്രം- ഫെമിനിച്ചി ഫാത്തിമ
  • സംവിധായകന്‍- ചിദംബരം (മഞ്ഞുമ്മല്‍ ബോയ്സ്)
  • ജനപ്രീതി ചിത്രം- പ്രേമലു
  • സ്വഭാവനടി – ലിജോമോൾ (നടന്ന സംഭവം)
  • സ്വഭാവ നടന്‍- സൗബിന്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ത്ഥ് ഭരതന്‍ (ഭ്രമയുഗം)
  • സംഗീത സംവിധയകൻ- സുഷിൻ ശ്യാം
  • ഗാനരചയിതാവ്- വേടൻ (വിയർപ്പ് തുന്നിയിട്ട കുപ്പായം)- മഞ്ഞുമ്മൽ ബോയ്സ്
  • തിരക്കഥാകൃത്ത്- ചിദംബരം (മഞ്ഞുമ്മല്‍ ബോയ്സ്)
  • മികച്ച കഥാകൃത്ത്- പ്രസന്ന വിത്തനാഗെ (പാരഡൈസ്)
  • പശ്ചാത്തല സംഗീതം-ക്രിസ്റ്റോ സേവ്യര്‍ (ഭ്രമയുഗം)
  • ഛായാഗ്രഹണം- ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്സ്)
  • പിന്നണി ഗായിക- സെബ ടോമി (അം അ)
  • പിന്നണി ഗായകന്‍- ഹരി ശങ്കർ (എആര്‍എം)
  • നവാഗതസംവിധായകൻ ഫാസിൽ മുഹമ്മദ് – ഫെമിനിച്ചി ഫാത്തിമ
  • നൃത്ത സംവിധാനം- സുമേഷ് സുന്ദർ (ബൊഗൈൻവില്ല)
  • ഡബ്ബിങ് ആർട്ടിസ്റ്റ് – സയനോര ഫിലിപ്പ് (ബറോസ്)
  • ഡബ്ബിങ് ആർട്ടിസ്റ്റ്- ഫാസി വൈക്കം (ബറോസ്)
  • കോസ്റ്റ്യൂം- സമീര സനീഷ് (രേഖാചിത്രം, ബൊഗൈൻവില്ല)
  • മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റോണക്സ് സേവ്യര്‍ (ബൊഗെയ്ന്‍വില്ല, ഭ്രമയുഗം)
  • കളറിസ്റ്റ്- ശ്രിക് വാര്യര്‍ (മഞ്ഞുമ്മല്‍ ബോയ്സ്, ബൊഗെയ്ന്‍വില്ല)
  • ശബ്ദരൂപകല്‍പന- ഷിജിൻ മെൽവിൻ (മഞ്ഞുമ്മല്‍ ബോയ്സ്)
  • സിങ്ക് സൗണ്ട് – അജയൻ അടാട്ട് (പണി)
  • കലാസംവിധായകൻ – അജയൻ ചാലിശേരി (മഞ്ഞുമ്മൽ ബോയ്സ്)
  • ചിത്രസംയോജകൻ സൂരജ് ഇ എസ് (കിഷ്കിന്ധാ കാണ്ഡം)
  • പ്രത്യേക ജൂറിപരാമര്‍ശം (അഭിനയം)- ജോതിർമയി (ബൊഗൈൻവില്ല)
  • പ്രത്യേക ജൂറിപരാമര്‍ശം (അഭിനയം)- ദര്‍ശന രാജേന്ദ്രന്‍- പാരഡൈസ്
  • പ്രത്യേക ജൂറി പരാമര്‍ശം- ടൊവിനോ (എആര്‍എം)
  • പ്രത്യേക ജൂറി പരാമര്‍ശം- ആസിഫ് അലി (കിഷ്കിന്ദാകാണ്ഡം)
  • മികച്ച ചലചിത്രഗ്രന്ഥം- പെണ്‍പാട്ട് താരകള്‍ (സിഎസ് മീനാക്ഷി)
  • മികച്ച ചലച്ചിത്ര ലേഖനം- മറയുന്ന നാലുകെട്ടുകള്‍ (ഡോ. വത്സന്‍ വാതുശേരി)
  • പ്രത്യേക ജൂറി പുരസ്കാരം സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ)
  • മികച്ച വിഷ്വല്‍ എഫക്ട്സ്- ജിതിന്‍ഡ ലാല്‍, ആല്‍ബര്‍ട്, അനിത മുഖര്‍ജി(എആര്‍എം)
Send your news and Advertisements

You may also like

error: Content is protected !!