സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി 1976 ഫെബ്രുവരി 12 ന് പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി രാഷ്ട്രത്തിന് സമർപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത പദ്ധതി. ഇടുക്കി അണക്കെട്ടിൽ നിന്നും ഏതാണ്ട് 45 കി.മീറ്റർ ദൂരത്തായി നാടുകാണി മലയുടെ താഴ് വാരത്ത് പാറ തുരന്നാണ് മൂലമറ്റം പവർഹൗസ് നിർമ്മിച്ചിരിക്കുന്നത്. ഏഴ് നിലകളായി.
ഇന്ത്യയിലെ ആദ്യത്തെ കോൺക്രീറ്റ് ഡബിൾ കർവേച്ചർ ആർച് ഡാം എന്ന വിശേഷണം സ്വന്തമാക്കുന്ന ഇടുക്കി ഡാമിന്റെ നിർമ്മാണം കാനഡയുടെ സാങ്കേതിക സഹകരണത്തോടെയാണ് പൂർത്തിയാക്കിയത്. 1964 ഏപ്രിൽ 30 നാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പെരിയാർ നദിക്ക് കുറുകെ നിർമ്മിച്ച ഇടുക്കി ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം എന്നിവ ചേർന്നതാണ് ഈ പദ്ധതി. മൂലമറ്റത്തെ ഭൂഗർഭ പവർ ഹൗസിലാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. കഴിഞ്ഞ 50 വർഷത്തിനിടെ മൂലമറ്റം പവർ ഹൗസ് 1,15,852 ദശലക്ഷം യൂണിറ്റിലധികം (MU) വൈദ്യുതി ഉൽപ്പാദിപ്പിച്ച് ചരിത്ര നേട്ടം കൈവരിച്ചു.
ആയിരക്കണക്കിന് ആളുകളുടെ അദ്ധ്വാനവും, നിരവധി പേരുടെ ജീവത്യാഗവും ഇത് പൂർത്തീകരിച്ചതിന് പിന്നിലുണ്ട്. 1975 ഒക്ടോബർ 4-ന് ഇതിൻ്റെ ആദ്യ ട്രയൽ റൺ നടത്തി. ആറ് ടർബൈൻ, ഇതിലേക്ക് ഏകദേശം 2200 ഓളം അടി ഉയരത്തിൽ നിന്നും വെള്ളം പായിച്ച്. 130 x 6 = 780 MW ആണ് ഇതിൻ്റെ ഉല്പാദനക്ഷമത.
കുറവൻ കുറത്തി മലകളുടെ പരിലാളനമേറ്റ്, അതിനെ തഴുകിത്തലോടിവരുന്ന പെരിയാറിനെ അന്നത്തെ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന W J ജോണിന്, കരുവെള്ളായൻ എന്ന എസ്റ്റേറ്റ് മൂപ്പൻ കാട്ടിക്കൊടുത്തപ്പോൾ, WJ ജോണിൻ്റെ മനസ്സിൽ ഉദിച്ച ആശയമാണ് (Spark) പിൽക്കാലത്തുണ്ടായ ഈ വമ്പൻ പദ്ധതി. ഇത് കുറിക്കുമ്പോൾ അതിനാൽ ഇവരെക്കൂടി നാം ഓർക്കേണ്ടതുണ്ട്.
ഈ പദ്ധതിയുടെ സാദ്ധ്യത കണ്ടെത്തി അത് ജനശ്രദ്ധയിലേക്കെത്തിച്ച, മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന W.J. ജോൺ ആദിവാസി മൂപ്പൻ കരിവെള്ളായൻ കൊലുമ്പൻ ഒപ്പം ഈ പ്രോജക്ടിൻ്റെ സാക്ഷാത്ക്കാരത്തിനായി ഇതിൻ്റെ കോർഡിനേറ്ററായി പ്രവർത്തിച്ച, ജില്ലാ കളക്ടർ കൂടിയായിരുന്ന ഡി. ബാബുപോൾ ഐ.എ.എസ്. എങ്കിലും കൊലുമ്പൻ്റെ ചിത്രം എൻ്റെ ശേഖരത്തിൽ നിന്നും ഇവിടെ ചേർക്കുന്നു.
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ


