Monday, March 23, 2026
Home » ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട
ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട

ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട

by Editor
Send your news and Advertisements

മലപ്പുറം: തെളിഞ്ഞ ആകാശത്ത് നിന്ന് കൂറ്റന്‍ ഐസ് കട്ട വീണ അപൂര്‍വമായ സംഭവമാണ് കഴിഞ്ഞ ദിവസം മലപ്പുറം കാളികാവില്‍ ഉണ്ടായത്. കാളികാവ് മമ്പാട്ടുമൂലയില്‍ ആകാശത്തു നിന്നും വലിയ ഐസ് കട്ട വീടിനു മുകളില്‍ പതിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. സംഭവത്തെ തുടർന്ന് വീടിന് ചെറിയ കേടുപാടുകളും സംഭവിച്ചു.

കാളികാവ് മമ്പാട്ടുമൂലയിലെ ഓട്ടോ ഡ്രൈവർ കൊമ്പൻ ഉമ്മറിൻ്റെ വീടിന് മുകളിലാണ് തിങ്കളാഴ്‌ച 50 കിലോയോളം തൂക്കം വരുന്ന ഐസ് കട്ട പതിച്ചത്. മഴക്കാലത്ത് ആലിപ്പഴം വീഴുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊരു സംഭവം അത്ഭുതമുണ്ടാക്കിയതായി നാട്ടുകാർ പറയുന്നു. വീഴ്ചയില്‍ ഐസ് കട്ട ചിന്നിച്ചിതറി. ജനക്കൂട്ടത്തിനിടയിലേക്കോ വാഹനങ്ങള്‍ക്ക് മുകളിലേക്കോ വീണിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. സംഭവം നടക്കുമ്പോള്‍ വീട്ടുകാർ വീടിനകത്ത് ഉണ്ടായിരുന്നു.

വലിയൊരു ശബ്ദം കേട്ടാണ് കുടുംബാംഗങ്ങള്‍ പുറത്തേക്ക് പോയത്. ആദ്യം വീടിന് ഇടിമിന്നലേറ്റതാണെന്ന് സംശയിച്ചെങ്കിലും വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഐസ് പാളികളുടെ അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ചതോടെയാണ് സംഭവം മനസ്സിലായത്. കോണ്‍ക്രീറ്റ് വീടിന് ചെറിയ തോതില്‍ കേടുപറ്റിയിട്ടുണ്ട്. എന്നാൽ സംഭവം ഔദ്യോഗികമായി ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പറയുന്നത് പോലെയൊരു കാര്യം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അത്ഭുത പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രതികരണം.

You may also like

error: Content is protected !!