Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » 40 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് സ്ത്രീകൾ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ.
40 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് സ്ത്രീകൾ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ.

40 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് സ്ത്രീകൾ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ.

by Editor
Send your news and Advertisements

40 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുമായി മൂന്നു സ്ത്രീകള്‍ കരിപ്പൂർ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ്സിന്റെ പിടിയില്‍. ചെന്നെെ സ്വദേശിനി റാബിയത് സെെദു സെെനുദ്ദീൻ (40), കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ്‌കുമാർ (40), തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ (39) എന്നിവരെയാണ് എയർ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 11:45 മണിക്ക് തായ്‌ലൻഡിൽ നിന്നും എയര്‍ഏഷ്യ വിമാനത്തില്‍ കരിപ്പൂരിൽ ഇറങ്ങിയവരാണ് ഇവർ.

34 കിലോ ഹൈബ്രിഡ് കഞ്ചാവും കൂടാതെ തായ്‌ലൻഡ് നിര്‍മിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌ക്കറ്റ് എന്നിവയില്‍ കലര്‍ത്തിയ രാസലഹരിയുമാണ് ഇവരില്‍നിന്നും പിടികൂടിയത്. തായ്‌ലൻഡിൽ നിന്ന് ക്വാലലംപുർ വഴിയാണ് ഇവർ കരിപ്പൂരിൽ എത്തിയത്. രഹസ്യവിവരത്തെ തുടർന്നാണ് സംയുക്ത പരിശോധന നടത്തിയത്.

You may also like

error: Content is protected !!