Thursday, July 31, 2025
Mantis Partners Sydney
Home » 12 വർഷം ഒളിവിൽ കഴിഞ്ഞ മോഷണക്കേസിലെ പ്രതികൾ പിടിയിൽ

12 വർഷം ഒളിവിൽ കഴിഞ്ഞ മോഷണക്കേസിലെ പ്രതികൾ പിടിയിൽ

by Editor

ആലപ്പുഴ: 12 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മോഷണക്കേസിലെ പ്രതികളെ ചേർത്തല പൊലീസ് പിടികൂടി. കളവംകോടം സ്വദേശിനിയായ യുവതിയിൽ നിന്ന് പണവും സ്വർണാഭരണങ്ങളും തട്ടിയ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുത്തിയതോട് പഞ്ചായത്ത് പതിമൂന്നാം വാർഡിൽകരോട്ടുപറമ്പിൽ സജി എന്ന സതീശൻ (48), അയാളുടെ ഭാര്യ അയ്യൻ പറമ്പിൽ പ്രസീത (44) എന്നിവരാണ് പിടിയിലായത്. തൃപ്പൂണിത്തുറയിൽ നിന്നുമാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികൾ യുവതിയെ പെട്ടെന്നു ജോലി ലഭിക്കുമെന്നു പറഞ്ഞ് മന്ത്രവാദത്തിന്റെ പേരിലാണ് കബളിപ്പിച്ചത്, 32,500 അടുക്കളയിൽ സൂക്ഷിക്കണമെന്നും, 35,000 കട്ടിലിന്റെ കാലിൽ കെട്ടിവയ്ക്കണമെന്നും, 15,000 വിലവരുന്ന സ്വർണ താലിയും ലോക്കറ്റും അലമാരയ്ക്കുള്ളിൽ സൂക്ഷിക്കണമെന്നും ഇവർ യുവതിയെ വിശ്വസിപ്പിച്ചു. പ്രതികൾ കൊണ്ടുവന്ന ചുവന്ന പട്ടുതുണികളിൽ പൊതിഞ്ഞ് യുവതി ഈ വസ്തുക്കൾ സൂക്ഷിച്ചുവെച്ചത്, ദുരൂഹമായ രീതിയിൽ ആറ് ദിവസം യുവതിയുടെ വീട്ടിൽ താമസിച്ച ശേഷം, അവളറിയാതെ തന്ത്രപൂർവ്വം സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു.

തട്ടിപ്പ് മനസിലാക്കിയ യുവതി പിന്നീട് ചേർത്തല പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് കേസിൽ ഒന്നാം പ്രതിയായ സതീശനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല് ഇയാളുടെ ഭാര്യ ഒളിവിൽ പോയി. കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങിയെങ്കിലും പ്രതികൾ കോടതിയില് ഹാജരാവാത്തതിനെത്തുടർന്ന് കോടതി ഇരുവർക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചു. വിചാരണ നടപടികൾ തടസപ്പെട്ടതോടെ പ്രതികളെ കണ്ടെത്തുന്നതിനായി ചേർത്തല അസിസ്റ്റന്‍റ് പോലീസ് സൂപ്രണ്ട് ഹരീഷ് ജെയിൻ ഐപിഎസിന്‍റെ നേതൃത്വത്തില് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചേർത്തല എസ്.എച്ച്.ഓ അരുണ്.ജി, എസ്.ഐ സുരേഷ്.എസ്, എ.എസ്.ഐ, ബിജു.കെ.തോമസ്, സീനിയര് സി.പി.ഓമാരായ ജോര്ജ് ജോസഫ്, ഉല്ലാസ്, സി.പി.ഓ പ്രതിഭ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇടവേളകളിൽ അന്വേഷണം തുടരുകയുണ്ടായിരുന്നുവെങ്കിലും 12 വർഷത്തിന് ശേഷം മാത്രമാണ് പൊലീസ് പ്രതികളെ കണ്ടെത്തി പിടികൂടാനായത്.

Send your news and Advertisements

You may also like

error: Content is protected !!