Tuesday, March 24, 2026
Home » 100 കോടി തിളക്കത്തിൽ ‘തുടരും’.
100 കോടി തിളക്കത്തിൽ 'തുടരും'.

100 കോടി തിളക്കത്തിൽ ‘തുടരും’.

by Editor
Send your news and Advertisements

ആ​ഗോള കളക്ഷനിൽ 100 കോടി പിന്നിട്ട് മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും. റിലീസ് ചെയ്ത് അഞ്ച് ദിവസംകൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. നിർമാതാക്കൾതന്നെയാണ് ഈ വിവരം അറിയിച്ചത്. ആശിർവാദ് സിനിമാസും 100 കോടി പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. മലയാളസിനിമയിൽ ഇതാദ്യമായാണ് ഒരു താരത്തിന്റെ ഒരു വർഷമിറങ്ങിയ രണ്ട് ചിത്രങ്ങൾ 100 കോടി ​ആ​ഗോള കളക്ഷൻ നേടുന്നത്. അതും തുടർച്ചയായ മാസങ്ങളിൽ.

ഏപ്രിൽ 25 ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ‘ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.

മോഹൻലാൽ- ശോഭന വീണ്ടും ഒന്നിക്കുന്ന ‘തുടരും’ സിനിമയുടെ ടീസർ പുറത്തിറങ്ങി.

You may also like

error: Content is protected !!