85
ബ്രിസ്‌ബേൻ: സ്രാവിന്റെ ആക്രമണത്തില്‍ 17-കാരി കൊല്ലപ്പെട്ടു. ക്യുൻസ്ലാൻഡിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ബ്രൈബി ദ്വീപിലെ (Bribie Island) വൂറിം ബീച്ചില്‍ (Woorim Beach) തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കടലില്‍ നീന്തുന്നതിനിടയിലാണ് പെണ്‍കുട്ടിയ്ക്ക് സ്രാവില്‍ നിന്ന് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു. സ്ഥിരമായി ആളുകള്‍ നീന്താനെത്തുന്ന ഇടമാണ് വൂറിം ബീച്ച്. ബ്രൈബി ദ്വീപിന് ചുറ്റും സ്രാവുകളുടെ സാന്നിധ്യമുണ്ടെന്ന് അറിവുള്ളതാണെങ്കിലും അവ തീരത്തേക്ക് എത്തിയത് ഞെട്ടിക്കുന്നുവെന്ന് പ്രദേശ വാസികൾ പറഞ്ഞു.