മലയാള നാടകകൃത്തും സംവിധായകനും ആയിരുന്ന പ്രൊഫ. ജി. ശങ്കരപ്പിള്ള ഓർമ്മയായിട്ട് മൂന്നര പതിറ്റാണ്ട്. പരീക്ഷണാത്മകനാടകത്തിന്റെ വക്താവായിരുന്നു അദ്ദേഹം. നാടക കളരി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ.
ജീവിതരേഖ:-
1930 ജനനം
1952 ഓണേഴ്സ് ബിരുദം
1953 ‘സ്നേഹദൂതൻ’
1954 കേരളസർവകലാശാലയിൽ ഗവേഷണം
1957 മധുര ഗാന്ധിഗ്രാം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകൻ
1967 ശാസ്താംകോട്ടയിൽ ആദ്യ നാടകക്കളരി
1977 കോഴിക്കോട് സർവകലാശാലയുടെ ‘സ്കൂൾ ഓഫ് ഡ്രാമ’ തുടങ്ങി
1980 ‘മലയാള നാടകസാഹിത്യ ചരിത്രം’
1989 മരണം
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ നാലുതട്ടുവിളവിൽ ഒറ്റവീട്ടിൽ വി. ഗോപാലപിള്ളയുടേയും മുട്ടയ്ക്കാല് കമലാക്ഷിയമ്മയുടേയും മകനായി 1930 ജൂൺ 22-ന് ജനിച്ചു. 1960-കളിൽ മലയാള നാടകവേദിയിൽ പരിഷ്ക്കാരങ്ങൾക്കായി നിരവധി സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു. 1977- കോഴിക്കോട് സർവകലാശാലയിൽ സ്കൂൾ ഓഫ് ഡ്രാമ സ്ഥാപിച്ചു, അതിന്റെ മേധാവി ആയിരുന്നു. 1989-ലെ പുതുവത്സരദിനത്തിൽ അദ്ദേഹം അന്തരിച്ചു.
പ്രധാന നാടകങ്ങൾ:-
സ്നേഹദൂതൻ (1956)
വിവാഹം സ്വർഗത്തിൽ നടക്കുന്നു (1958)
റയിൽപ്പാളങ്ങൾ
പൂജാമുറി (1966)
ഭരതവാക്യം (1972)
ബന്ദി (1977)
മണൽത്തരികൾ (1978)
കറുത്ത ദൈവത്തെ തേടി (1980)
കിരാതം (1985)
സബർമതി ദൂരെയാണ്.
നാടകത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ശങ്കരപ്പിള്ളസ്സാറിൻ്റെ ഓർമ്മക്കുമുമ്പിൽ പ്രണാമം.
പ്രസാദ് എണ്ണയ്ക്കാട്