Sunday, August 31, 2025
Mantis Partners Sydney
Home » വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി
വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി

വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി

by Editor

ന്യൂ ഡൽഹി: രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസായി. 14 മണിക്കൂർ ചർച്ചയ്ക്ക് ശേഷമാണ് ബില്ലിൽ വോട്ടെടുപ്പ് നടന്നത്. 128 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 95 പേർ ബില്ലിനെ എതിർത്തു. പ്രതിപക്ഷ നേതാക്കൾ അവതരിപ്പിച്ച ഭേദഗതികളും വോട്ടിനിട്ട് തള്ളി. ഇന്നലെ പുലർച്ചെ വരെ നീണ്ട ചർച്ചയ്ക്കൊടുവിൽ ലോക്സഭ പാസാക്കിയ ബിൽ കേന്ദ്ര സർക്കാർ ഇന്നലെത്തന്നെ രാജ്യസഭയിലും അവതരിപ്പിക്കുകയായിരുന്നു. 12 മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കൊടുവിൽ ഇന്നു പുലർച്ചെ 1.10ഓടെ ആണ് രാജ്യസഭയിൽ വോട്ടെടുപ്പ് ആരംഭിച്ചത്. ഇനി രാഷ്ട്രപതി അംഗീകരിക്കുന്നതോടെ വഖഫ് ബിൽ നിയമമാകും.

1995-ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിർദേശങ്ങൾ അനുസരിച്ച് പരിഷ്കരിച്ച ബിൽ ആണ് ലോക്സഭയും പിന്നാലെ രാജ്യസഭയും പാസാക്കിയത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്.

അർധരാത്രി വരെ നീണ്ട ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷം വഖഫ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

Send your news and Advertisements

You may also like

error: Content is protected !!