കൊച്ചി: പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന നടി ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്സ് ലിസ്റ്റില്‍ ഇല്ല. പെരുമ്പാവൂര്‍ മണ്ഡലം ട്വന്റി 20 സ്ഥാനാർത്ഥി ആയിരുന്നു ലക്ഷ്മി പ്രിയ. ഇതോടെ ഇന്നലെ നടത്താനിരുന്ന റോഡ് ഷോ മാറ്റിവെച്ചു. പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.
വോട്ടർ പട്ടികയിൽ പേരില്ലാത്ത സാഹചര്യത്തിൽ സ്ഥാനാർഥിത്വം തള്ളിപ്പോകാൻ ഇടയുള്ളതിനാൽ കാര്യങ്ങൾ വിശദമായി പരിശോധിച്ചു വരുന്നു എന്നാണ് എൻഡിഎ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ലക്ഷ്മിപ്രിയ.
തൃപ്പൂണിത്തുറയിലെ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ ഇപ്പോൾ താമസം. എന്നാൽ ഇവിടെ ഇവർക്ക് വോട്ടില്ല എന്നാണ് വിവരം. തൃക്കാക്കരയിൽ ഒരു ഫ്ലാറ്റ് ഉണ്ടെങ്കിലും ഇവിടെയും വോട്ടർപട്ടികയിൽ പേരില്ലെന്നാണ് സൂചനകൾ. പെരുമ്പാവൂരിൽ എൻഡിഎയുടെ വലിയ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസും തുറന്നിരുന്നു. ലക്ഷ്മിപ്രിയയ്ക്ക് പത്രിക സമർപ്പിക്കേണ്ട അവസാന തീയതിയായ 23-ന് മുമ്പ് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ കഴിയുമോ? അതല്ലെങ്കിൽ മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിക്കുക തുടങ്ങിയ കൂടിയാലോചനകളാണ് എൻഡിഎ ക്യാംപിൽ നടക്കുന്നത്.
“നൂറു ശതമാനം ആത്മവിശ്വാസം ഉണ്ട്. പെരുമ്പാവൂര്‍ എന്നത് എന്റെ തൊട്ട് അയല്പക്കത്തുള്ള സ്ഥലമാണ്. പെരുമ്പാവൂരിന്റെ എല്ലാ പ്രശ്നങ്ങളും എനിക്കറിയാം. നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ബിജെപി നേരത്തെയും മത്സരിക്കാന്‍ വിളിച്ചിട്ടുണ്ട്. അന്ന് മകള്‍ ചെറുതായിരുന്നു. അതുകൊണ്ടാണ് മത്സരിക്കാതിരുന്നത്. തന്നെയുമല്ല മത്സരിക്കാന്‍ സമയമായിട്ടില്ലായിരുന്നു. നമുക്കും പരുവപ്പെടണം. വെറുതെ ചാടിയിറങ്ങി ചെയ്യാവുന്ന കാര്യമല്ല സ്ഥാനാര്‍ത്ഥിത്വം. ജനങ്ങള്‍ക്ക് അവരുടെ മനസിലുള്ള കാര്യങ്ങള്‍, അവര്‍ക്ക് എന്താണ് ആവശ്യങ്ങള്‍ എന്നുള്ളത് എന്നോട് പങ്കുവെക്കാന്‍ കഴിയണം. ഞാന്‍ അത്രയും ഫ്രീയായി അവരോട് ഇടപെടണം, ട്വന്റി 20യെ സംബന്ധിച്ചിടത്തോളം വികസനത്തിന്റെ ഒരു പാത അവര്‍ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്.” ലക്ഷ്മി പ്രിയ ഇന്നലെ പറഞ്ഞിരുന്നു. സഹപ്രവര്‍ത്തകരായ അമ്മയിലെ താരങ്ങളോട് ഒന്നും താന്‍ മത്സരിക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. അവര്‍ക്ക് ഇതൊക്കെ ഞെട്ടല്‍ ആയിരിക്കും. പ്രചാരണത്തിന് എല്ലാവരെയും പ്രതീക്ഷിക്കുന്നുണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു.
Assembly Election Keralam: Candidates >>
നടിമാരായ അഞ്ജലിയും വീണയും ലക്ഷ്മി പ്രിയയും ട്വന്റി-20 സ്ഥാനാർഥികളാകും; പ്രഖ്യാപിച്ച് സാബു എം ജേക്കബ്


