Mantis Partners Sydney
Saturday, February 28, 2026
Mantis Partners Sydney
Home » റെയിൽവേ പാളത്തിൽ കിടന്ന് റീൽ ചിത്രീകരിച്ച് യുവാവ്; പിന്നാലെ അറസ്റ്റ്.
റെയിൽവേ പാളത്തിൽ കിടന്ന് റീൽ ചിത്രീകരിച്ച് യുവാവ്; പിന്നാലെ അറസ്റ്റ്.

റെയിൽവേ പാളത്തിൽ കിടന്ന് റീൽ ചിത്രീകരിച്ച് യുവാവ്; പിന്നാലെ അറസ്റ്റ്.

by Editor
Send your news and Advertisements

ഉന്നാവോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ റെയിൽവേ ട്രാക്കിൽ കിടന്ന് റീൽ ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രഞ്ജിത് ചൗരസ്യ എന്നയാളാണ് വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റിലായത്. വീഡിയോയിൽ രഞ്ജിത് റെയിൽവേ ട്രാക്കിൽ മൊബൈലുമായി കിടക്കുന്നതും ദൂരെ നിന്ന് ട്രെയിൻ വരുന്നതും കാണാം. ട്രെയിൻ വരുമ്പോഴും എഴുന്നേറ്റ് മാറാതെ ഇയാൾ ട്രാക്കിൽ തന്നെ കിടന്നു. ട്രെയിൻ പോയ ശേഷമാണ് ഇയാൾ ട്രാക്കിൽ നിന്ന് എഴുന്നേറ്റ് മാറുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് ഇയാളെ വിമർശിച്ച് രംഗത്തെത്തിയത്.

സോഷ്യൽ മീഡിയ ഇപ്പോൾ ഇയാളെ പരിഹസിച്ചുകൊണ്ട് ‘റീൽപുത്ര’ എന്നാണ് വിളിക്കുന്നത്. ഇയാൾ ചെയ്തത് തികച്ചും അപകടകരമായ പ്രവൃത്തിയാണ്. റെയിൽവേ ട്രാക്കിൽ കിടക്കുകയാണ് ഇയാൾ ചെയ്തത്. സ്വന്തം ജീവന് യാതൊരു വിലയും കല്പിക്കാത്ത ആളുകൾ, ലൈക്കിനും റീച്ചിനും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആളുകൾ തുടങ്ങി അനേകം കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നത്.

You may also like

error: Content is protected !!