Mantis Partners Sydney
Friday, March 6, 2026
Mantis Partners Sydney
Home » റിയാലിറ്റി ഷോ താരമായ മലയാളി നൃത്ത അധ്യാപികയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം.
റിയാലിറ്റി ഷോ താരമായ മലയാളി നൃത്ത അധ്യാപികയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം.

റിയാലിറ്റി ഷോ താരമായ മലയാളി നൃത്ത അധ്യാപികയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം.

by Editor
Send your news and Advertisements

മൈസൂരുവി‌ൽ വച്ചുണ്ടായ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനിയായ നൃത്ത അധ്യാപിക മരിച്ചു. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറായ മൈത്രിനഗറിലെ ജോസിയുടെയും, റീനയുടെയും മകൾ ആണ് അലീഷ. ഭർത്താവ് ജോബിനോടൊപ്പം നൃത്ത പരിപാടിക്കായി പോകവെ ഇന്നലെ അർധരാത്രി മൈസൂരിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തുടർന്ന് ഗുരുതരാവസ്ഥയിലായ അലീഷയെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി അലീഷയെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു അലീഷ. ടി വി ചാനലുകളിൽ ധാരാളം റിയാലിറ്റി ഷോകളിൽ പങ്കെടുത്ത താരം കൂടിയാണ് അലീഷ. പരിക്കേറ്റ ജോബിൻ ചികിത്സയിൽ കഴിയുകയാണ്. മകൾ: എലൈന എഡ്വിഗ ജോബിൻ.

You may also like

error: Content is protected !!