മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വാഹനത്തിന് തീപ്പിടിച്ചതായി റിപ്പോര്‍ട്ട്. മോസ്‌കോയിലെ എഫ്എസ്ബി ഹെഡ്ക്വാര്‍ട്ടേഴ്‌സിന് സമീപം വെള്ളിയാഴ്ച്ചയാണ് സംഭവം. പുടിന്റെ ലിമോസിൻ കാറിനാണ് തീപിടിച്ചത്. വധശ്രമമാണോ എന്നും സംശയമുണ്ട്. കാറിനകത്ത് ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.
പുടിൻ ഉടൻ മരിക്കുമെന്നും, അതോടെ യുദ്ധം അവസാനിക്കും എന്നുമുള്ള യുക്രൈൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കിയുടെ വിവാദ പരാമർശത്തിന് പിന്നാലെ ആണ് സംഭവം. ശക്തമായ സുരക്ഷാസംവിധാനങ്ങളുള്ള വാഹനമാണ് ലിമോസിന്‍. ഏകദേശം രണ്ടരക്കോടി രൂപയോളമാണ് കാറിന്റെ വില. വന്‍ സുരക്ഷാസംവിധാനങ്ങളുള്ള കാര്‍ അപകടത്തില്‍പ്പെട്ടത് സംബന്ധിച്ച് ദുരുഹത നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല ഇത് റഷ്യന്‍ പ്രസിഡന്റിന് നേരെയുണ്ടായ വധശ്രമമാണോ എന്ന സംശയവും ഉയരുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.
കാറിന്റെ എഞ്ചിനിൽ നിന്ന് തീ പിടിക്കുകയായിരന്നു. അതിനുള്ളിൽ ആരായിരുന്നു എന്നോ പെട്ടെന്നുള്ള തീപിടുത്തത്തിന് കാരണമെന്താണെന്നോ വ്യക്തമല്ല. അപകടത്തിൽ പരിക്കുകളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവസമയത്ത് കാർ ഉപയോഗിച്ചിരുന്നത് ആരാണെന്ന് വ്യക്തമല്ല.
റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ഉടൻ മരിക്കുമെന്ന വിവാദ പരാമർശവുമായി യുക്രെയ്ന്‍ പ്രസിഡന്‍റ്.